തനിക്ക് ഇത്രയും ചീത്തപ്പേര് ഉണ്ടാക്കിയ സിനിമ ഈ അടുത്ത കാലത്തൊന്നും വേറെ ഉണ്ടായിട്ടില്ല എന്ന് നടൻ സിദ്ദിഖ്. ‘നേര്’ സിനിമയുടെ വിജയാഘോഷത്തിനിടെയാണ് സിദ്ദിഖ് ഇക്കാര്യം പറഞ്ഞത്. നേരിലെ കഥാപാത്രത്തിന് തനിക്ക് ലഭിക്കുന്ന ചീത്തപ്പേര് താന്‍ ആസ്വദിക്കുകയാണെന്നും താരം പങ്കുവച്ചു.
നടന്റെ വാക്കുകൾ ഇങ്ങനെ,
‘ഈ അടുത്തകാലത്ത് എനിക്ക് ഇത്രയും ചീത്തപ്പേരുണ്ടാക്കിയ മറ്റൊരു സിനിമയില്ല, എന്നാല്‍ ആ ചീത്തപ്പേര് ആസ്വദിക്കുന്നു. എല്ലാവരും എടുത്ത് പറഞ്ഞത് തിയേറ്ററില്‍ വന്നാല്‍ ആളുകള്‍ രണ്ടെണ്ണം പൊട്ടിക്കും എന്നാണ്. നിങ്ങള്‍ പറയുന്ന പ്രത്യേക സീന്‍ അനശ്വരയുമായി ചെയ്യുമ്പോള്‍ ഇത്രയും ക്രൂരമാകും എന്ന് ഞാന്‍ കരുതിയില്ല.
READ ALSO: വളർത്തുനായ കുരച്ചെന്നാരോപിച്ച് വയോധികയെ കൊലപ്പെടുത്തി: യുവാവ് അറസ്റ്റിൽ
തിയേറ്ററില്‍ അത് ഉണ്ടാക്കിയ ഇംപാക്ട് വലുതാണ്. പിന്നെ ഒരു സമാധാനമുള്ളത് അതില്‍ എന്നെയങ്ങനെ ചീത്തപറയാനും ഇടിക്കാനും മോഹന്‍ലാലിന് വിട്ടുകൊടുത്തിട്ടില്ല. സാധാരണ എനിക്ക് ഡയലോഗ് ഒന്നും പറയാന്‍ പറ്റാറില്ല. എന്നോട് എല്ലാവരും ഡയലോഗ് പറയാമോ എന്നെല്ലാം ചോദിക്കും.
പറയാന്‍ പറ്റണ്ടേ .. അപ്പോഴേക്കും ഇടി തുടങ്ങും. ഇതില്‍ ഇത്രയൊക്കെ ക്രൂരത ചെയ്തിട്ടും മോഹന്‍ലാല്‍ എന്നെ ഒന്നും ചെയ്തിട്ടില്ല. വളരെ കൃത്യമായിട്ടാണ് ജീത്തുവും ശാന്തിയും അതിന്റെ കഥ എഴുതിട്ടുള്ളത്. ആ സിനിമയുടെ ഭാഗമാകാന്‍ എനിക്കും സാധിച്ചു. ഇത്രയും നല്ല പേരുണ്ടാകും, ഇത്രയും വിജയമാകും എന്ന് പ്രതീക്ഷിക്കാതിരുന്നത് പേടി കൊണ്ടാണ്. നന്നായി വരട്ടെ എന്ന് പ്രാര്‍ത്ഥിച്ചിരുന്നു. വലിയ വിജയം ആയതില്‍ എല്ലാവരോടും നന്ദി പറയുന്നു’- സിദ്ദിഖ് പറഞ്ഞു