സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,720 രൂപയായി. ഒരു ഗ്രാമിന് 20 രൂപ വർദ്ധിച്ച്, 5,840 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അവധികളെ തുടർന്ന് മൂന്ന് ദിവസമായി മാറ്റമില്ലാത്ത തുടർന്ന് വിലയാണ് ഇന്ന് വീണ്ടും കുതിച്ചത്. ക്രിസ്തുമസ് കഴിഞ്ഞതോടെ, വിവാഹ വാങ്ങലുകൾ വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ. ആഗോള വിപണികളും സ്വർണത്തിന് കരുത്ത് പകരുന്നുണ്ട്.
ആഗോള വിപണിയിൽ 24 മണിക്കൂറിനിടെ സ്വർണം ഔൺസിന് 0.55 ശതമാനമാണ് വില വർദ്ധിച്ചത്. നിലവിൽ ഔൺസിന് 2,064.19 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണികളിലെ വിലമാറ്റങ്ങൾ ഡോളറിലായിതിനാൽ, നേരിയ ചലനങ്ങൾ പോലും പ്രാദേശിക വിലയിൽ വലിയ സമ്മർദ്ദം സൃഷ്ടിച്ചേക്കാം. ഡോളർ- രൂപ വിനിമയ നിരക്കും പ്രാദേശിക വില നിർണയിക്കുന്നതിൽ പ്രധാനമാണ്. പ്രാദേശിക വിപണികളിൽ വരും ദിവസങ്ങളിലും സ്വർണവില കുതിക്കാനാണ് സാധ്യത. അതിനാൽ, ആഭരണപ്രിയർ ബുക്കിംഗുകൾ നടത്തുന്നത് നല്ലതാണ്. ഫെഡറൽ റിസർവ് വരുന്ന വർഷം 3 തവണ നിരക്കുകൾ കുറയ്ക്കുമെന്ന് വ്യക്തമായത് മുതൽ സ്വർണം കുതിക്കുകയാണ്. സ്വർണത്തിന്റെ നിക്ഷേപ ആവശ്യകത ഇനിയും വർദ്ധിക്കാനാണ് സാധ്യത.