ഞങ്ങളെ ഒന്ന് വിളിച്ചു പറയുക പോലും ചെയ്തില്ല പോലീസുകാര്‍, എല്ലാദിവസവും ജയിലില്‍ കാണാൻ പോകുമായിരുന്നു: ഷൈനിന്റെ അമ്മ


മലയാള സിനിമയിലെ ശ്രദ്ധേയനായ നടനാണ് ഷൈൻ ടോം ചാക്കോ. നായകനായും വില്ലനായും സഹനടനായുമെല്ലാം തിളങ്ങി നില്‍ക്കുന്ന ഷൈന്റെ മയക്കുമരുന്ന് കേസും അതിനെ തുടര്‍ന്നുണ്ടായ ജയില്‍വാസവുമെല്ലാം വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ആ പ്രതിസന്ധി ഘട്ടത്തെക്കുറിച്ച്‌ ഷൈനിന്റെ അമ്മ തുറന്നു പറഞ്ഞത് ശ്രദ്ധ നേടുന്നു.

മകന്റെ സ്റ്റാര്‍ഡം കാണുമ്പോള്‍ സന്തോഷമല്ലേ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അമ്മ. സന്തോഷമാണ് എന്നാല്‍ സങ്കടവുമുണ്ടെന്ന് അമ്മ സൈന സൗത്ത് പ്ലസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

read also: വാ​ക്കു​ത​ർ​ക്കം: മ​ധ്യ​വ​യ​സ്ക​നെ ബ​ന്ധു വെ​ട്ടി​ക്കൊലപ്പെടുത്തി

ഷൈന്റെ അമ്മയുടെ വാക്കുകൾ ഇങ്ങനെ,

‘കുറച്ചു സന്തോഷമുണ്ട്. അത്രതന്നെ ദുഖവുമുണ്ട്. ഇതിഹാസയ്ക്ക് ശേഷമുണ്ടായ ആ പ്രശ്നം തന്നെയാണ് ഏറ്റവും വലിയ ദുഃഖം. അത് മരണം വരെ അങ്ങനെ വേദനിപ്പിക്കും. അതിനെ കുറിച്ച്‌ സംസാരിക്കാൻ കഴിയില്ല. ഇപ്പോഴും കോടതിയില്‍ നില്‍ക്കുന്നൊരു കേസ് ആണ് അത്. അറസ്റ്റിലായത് ഞങ്ങള്‍ അറിഞ്ഞത് മാധ്യമങ്ങളില്‍ കൂടെയാണ്. ഞങ്ങളെ ഒന്ന് വിളിച്ചു പറയുക പോലും ചെയ്തില്ല പോലീസുകാര്‍. ഞങ്ങളുടെ കുടുംബത്തിന് ഉണ്ടായ വലിയൊരു സങ്കടമാണ് ആ സംഭവം,’ അമ്മ പറയുന്നു.

‘എല്ലാ ദിവസവും ഞങ്ങള്‍ സബ്ജയിലില്‍ പോകുമായിരുന്നു. കൊന്നിട്ട് വന്നാലും ചിലപ്പോ ജാമ്യം കിട്ടും. ഇങ്ങനെയുള്ള കേസിനു ജാമ്യം കിട്ടില്ല എന്നാണ് അന്ന് വക്കീല്‍ പറഞ്ഞത്. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് മാത്രം ജാമ്യം കിട്ടി പുറത്തുവന്നതാണ്’- അമ്മ പറഞ്ഞു. ഇനി ജയിലില്‍ തന്നെയാണ് ജീവിതം എന്ന് വിചാരിച്ച നാളുകള്‍ ആയിരുന്നു അതെന്നും ഷൈനും കൂട്ടിച്ചേര്‍ത്തു.