ബോളിവുഡ് നടൻ രണ്‍ബിര്‍ കപൂറിന്റെ ക്രിസ്തുമസ് ആഘോഷത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. കപൂര്‍ ഫാമിലിക്കൊപ്പമാണ് രണ്‍ബിറും ആലിയ ഭട്ടും ഇത്തവണ ക്രിസ്മസ് ആഘോഷിച്ചത്.
READ ALSO: ഓണവും ക്രിസ്തുമസും പോലെ പെരുന്നാള്‍ എല്ലാരും ആഘോഷിക്കാത്തത് എന്തുകൊണ്ട്? ഫിറോസ് ഖാൻ
കേക്കില്‍ മദ്യം ഒഴിച്ച് തീകൊളുത്തിയാണ് രൺബീറിന്റെ ആഘോഷം. കേക്ക് മുറിച്ചപ്പോള്‍ രണ്‍ബിര്‍ പ്രാര്‍ത്ഥിച്ചതാണ് ഇപ്പോള്‍ ട്രോള്‍ ചെയ്യപ്പെടുന്നത്. ‘ജയ് മാതാ ദി’ എന്നാണ് രണ്‍ബിര്‍ പറയുന്നത്.
കേക്ക് കട്ട് ചെയ്യുമ്പോള്‍ ജയ് മാതാ ദി എന്ന് പറയുന്നതിലെ ലോജിക് എന്താണ് എന്ന്, പൂജാ ചടങ്ങുകളാണോ നടക്കുന്നത് എന്ന് ചോദിച്ചു കൊണ്ടാണ് രണ്‍ബിറിനെതിരെ ട്രോളുകളും വിമർശനങ്ങളും എത്തുന്നത്.