30
September, 2026

A News 365Times Venture

30
Wednesday
September, 2026

A News 365Times Venture

ചെക്ഡാമിന് സമീപം പതിനാലുകാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

Date:



മാനന്തവാടി:  കുഴിനിലം ചെക്ഡാമിന് സമീപം പതിനാലുകാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. അടുവാങ്കുന്ന് കോളനിയിലെ രാജു – ബിന്ദു ദമ്പതികളുടെ മകന്‍ അഭിജിത്ത് ആണ് മരിച്ചത്.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ കോളനിക്ക് സമീപമുള്ള ചെക്ക് ഡാമില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയതായിരുന്നുവെന്ന് പറയുന്നു. ഇതിനിടെയാണ് ഷോക്കേറ്റതെന്നാണ് നിഗമനം. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ കുട്ടിയെ ഉടന്‍ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അപകടത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കണിയാരം ഫാ. ജി.കെ.എം ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അഭിജിത്ത്. അജിത്ത്, അപ്പു, അമ്മു എന്നിവരാണ് സഹോദരങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മാസപ്പടി കേസ്: ഡയറിക്കുറിപ്പ് മാത്രം വെച്ച് കേസെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍

കൊച്ചി: സി.എം.ആര്‍.എല്‍ എക്‌സാലോജിക് പണമിടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍,...

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇനി ‘സൂപ്പര്‍ ഇന്റലിജന്‍സ്’; പേര് മാറ്റം വീണ്ടും പ്രഖ്യാപിച്ച് ട്രംപ്

ന്യൂയോര്‍ക്ക്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ (എ.ഐ) സൂപ്പര്‍ ഇന്റലിജന്‍സ് എന്ന് വീണ്ടും പുനര്‍നാമകരണം ചെയ്യാനുള്ള...