16
February, 2026

A News 365Times Venture

16
Monday
February, 2026

A News 365Times Venture

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന്റെ പ്രചാരണ പരിപാടികൾ: കേരളത്തിലെ 50 ലക്ഷം വീടുകളിൽ അക്ഷതമെത്തിക്കും

Date:


അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന്റെ പ്രചാരണ പരിപാടികൾക്ക് ഇന്ന് തുടക്കമാകും. രാജ്യത്തെ പത്തുകോടി വീടുകളിലേക്ക് രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ സന്ദേശം എത്തിക്കാനാണ് ശ്രീരാമ ജന്മഭൂമി തീർത്ഥ ട്രസ്റ്റ് ലക്ഷ്യമിടുന്നത്.

അയോധ്യയിലെ താത്കാലിക ക്ഷേത്രത്തിൽ പൂജിച്ച അക്ഷതം വീടുകളിലെത്തിച്ചാണ് പ്രചാരണ പരിപാടികൾ ഊർജിതമാക്കുക. ജനുവരി 15 വരെയാണ് പ്രചാരണ പരിപാടികൾ. കേരളത്തിൽ 50 ലക്ഷം വീടുകളിലാണ് അക്ഷതവും ലഘുലേഘയും എത്തിക്കുന്നത്.

ജനുവരി 22നാണ് പ്രതിഷ്ഠാദിനം. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പ്രതിഷ്ഠാ ചടങ്ങിനുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ജനുവരി 15നകം ഒരുക്കങ്ങൾ പൂർത്തിയാകുമെന്നും പ്രാൺ പ്രതിഷ്ഠയ്ക്ക് വേണ്ടിയുള്ള പൂജകൾ ജനുവരി 16 മുതൽ ജനുവരി 22 വരെ തുടരുമെന്ന് ട്രസ്റ്റ് അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related