വീട്ടില്‍ ഒരിക്കലും ഈ ദിക്കില്‍ മണി പ്ളാന്റ് വളര്‍ത്തരുത്, അതിദാരിദ്ര്യം ഫലം!!


വീടുകളിൽ ചെടികൾ നിറയെ വളർത്താൻ ഇഷ്ടമുള്ളവരും അലങ്കാര ചെടികൾ സംരക്ഷിക്കുന്നവരും ഉണ്ട്. വീടുകളില്‍ നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കി പോസിറ്റീവ് എനര്‍ജി നിറയ്ക്കാൻ സഹായിക്കുന്ന ചെടിയാണ് മണിപ്ളാന്റ്. ഇന്റീരിയര്‍ പ്ളാന്റ് എന്ന നിലയിൽ മിക്ക വീടുകളിലും കാണുന്ന മണി പ്ളാന്റ് വീട്ടിൽ വച്ചാല്‍ സമ്പത്ത് നിറയുമെന്ന വിശ്വാസം പലര്‍ക്കുമുണ്ട്.

വീട്ടിലെ ദാരിദ്ര്യം ഒഴിയാനും ധനം വന്നുചേരാനും സഹായിക്കുന്ന ഒന്നാണെന്ന് പലരും വിശ്വസിക്കുന്ന മണി പ്ളാന്റ് വാസ്‌തുശാസ്‌ത്ര പ്രകാരം നടേണ്ടതാണ്. അല്ലെങ്കിൽ സമ്പത്തിന് പകരം ദാരിദ്ര്യമായിരിക്കും വരുന്നത്.

read also: ഫോട്ടോഷൂട്ടിന് പോകാൻ വീട്ടുകാർ സമ്മതിച്ചില്ല: കോളേജ് വിദ്യാർത്ഥിനി തൂങ്ങിമരിച്ചു

വീടിന്റെ തെക്കുകിഴക്കേ ദിശയാണ് മണി പ്ളാന്റ് വളര്‍ത്താൻ ഏറ്റവും ഉത്തമം. ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മീദേവിയുടെ സാന്നിദ്ധ്യമുള്ള ദിക്കാണിത്. എന്നാൽ, ഒരിക്കലും മണി പ്ളാന്റ് വളര്‍ത്താൻ പാടില്ലാത്ത ദിശയാണ് വടക്കുകിഴക്കേ മൂല. ഈശാനകോണ്‍ എന്ന ഈ ദിശയില്‍ മണി പ്ളാന്റ് വളര്‍ത്തുന്നത് വലിയ ദോഷങ്ങള്‍ക്ക് കാരണമാവും. അതുപോലെ വീടിന്റെ പടി‌ഞ്ഞാറ്, കിഴക്ക് ഭാഗങ്ങളില്‍ മണി പ്ളാന്റ് വളര്‍ത്തുന്നതും അത്ര ഉത്തമമല്ല.

കൂടാതെ, വെറും നിലത്ത് ഈ ചെടി നടാൻ പാടില്ല. തറകെട്ടി അതിന് മുകളില്‍ വച്ച്‌ മാത്രമേ വളര്‍ത്താൻ പാടുള്ളൂ. അല്ലെങ്കിൽ ചട്ടിയിലോ കുപ്പിയിലോ സാധാരണ പ്രതലത്തില്‍ നിന്ന് ഉയര്‍ന്ന് മാത്രമേ ഈ ചെടി വീട്ടില്‍ വളര്‍ത്താൻ പാടുള്ളൂ. അതുപോലെതന്നെ വീട്ടില്‍ വളര്‍ത്തുന്ന മണി പ്ളാന്റിന്റെ തൈ, തണ്ട് എന്നിവ മറ്റൊരാള്‍ക്ക് നല്‍കാൻ പാടില്ല. മാത്രമല്ല, ചെടിയില്‍ നിന്ന് ഇല പറിക്കാനോ തൊടാനോ ആരെയും അനുവദിക്കാനും പാടില്ല.