ഒറ്റയ്ക്ക് ഫേഷ്യൽ ചെയ്യാനെത്തിയ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം: തിരുവനന്തപുരത്ത് ബ്യൂട്ടിപാര്‍ലര്‍ ഉടമ അറസ്റ്റിൽ


തിരുവനന്തപുരം: ഫേഷ്യൽ ചെയ്യാനെത്തിയ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ബ്യൂട്ടിപാർലർ ഉടമ അറസ്റ്റിൽ. തിരുവനന്തപുരം പേരൂർക്കടയിലാണ് സംഭവം. ‘ലേഡിസോൾ’ ബ്യൂട്ടിപാർലർ ഉടമയായ ജി രതീഷിനെയാണ് അറസ്റ്റ് ചെയ്തത്.

യുവതിയുടെ പരാതിയിൽ പേരൂർക്കട പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഫേഷ്യൽ ചെയ്യാനെത്തിയ യുവതിക്കെതിരെ ഇയാൾ അതിക്രമം നടത്തുകയായിരുന്നു.

ഒറ്റയ്ക്ക് പാർലറിലെത്തിയ യുവതിയെ പ്രതി കടന്നുപിടിക്കുകയായിരുന്നു. ബ്യൂട്ടി പാർലറിൽ നിന്ന് ഭയന്ന് ഓടിരക്ഷപ്പെട്ട യുവതി അപ്പോൾ തന്നെ പേരൂർക്കട പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. തുടർന്ന്, പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി ഇയാളെ കോടതിയിൽ ഹാജരാക്കി.