‘ശീതളിനാവാം ശോഭനയ്ക്ക് പാടില്ല എന്നതാണ് അഭിപ്രായവ്യത്യാസം, ശീതൾ നിങ്ങൾക്ക് ശോഭനയെ പോലെ ആയിരിക്കും ഞങ്ങൾക്കല്ല’- സീമ
നടി ശോഭന പ്രധാനമന്ത്രിയുടെ സ്ത്രീശക്തി പരിപാടിക്ക് തൃശൂരിൽ പങ്കെടുത്തതിനെ വിമർശിച്ച ട്രാൻസ് ജെൻഡറും ആക്ടിവിസ്റ്റുമായ ശീതൾ ശ്യാം രംഗത്തെത്തിയിരുന്നു. തന്നെ പലരും ശോഭന എന്നാണ് വിളിച്ചിരുന്നത്, ഇനി മേലാൽ താൻ ശോഭനയെ പോലെ ആണെന്ന് ആരും പറയരുതെന്ന് ശീതൾ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ട്രോളുകളാണ് ശീതളിനെതിരെ ഉണ്ടായത്.
ഇപ്പോൾ ശോഭന വിഷയത്തിൽ ശീതളിനെതിരെ ആക്ടിവിസ്റ്റും മേക്കപ്പ് ആർട്ടിസ്റ്റുമായ ആയ സീമ രംഗത്തെത്തി. ഒരു ചില കുറ്റങ്ങൾ മാത്രം കാണാതെ എല്ലാ കുറ്റങ്ങൾക്കുമെതിരെ പ്രതികരിക്കുന്നതാണ് ഒരു പുരോഗമനവാദിയായ ആക്റ്റിവിസ്റ്റ് ചെയ്യേണ്ടതെന്ന് അവർ ചൂണ്ടിക്കാട്ടി. ശീതൾ ഒരു രാഷ്ട്രീയ പാർട്ടിയെ പിന്തുണയ്ക്കുന്നത് പോലെ ശോഭനയ്ക്കും അതാവാമെന്ന് മറക്കരുതെന്ന് സീമ പറഞ്ഞു.
സീമയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുത്തപ്പോൾ ആഹാ
പ്രധാനമന്ത്രിയുടെ പരുപാടിയിൽ പങ്കെടുത്തപ്പോൾ ഓഹോ 😂😂അയ്യയ്യോ
ഇതാണ് ഇവരൊക്കെ വാ തോരാതെ പ്രസംഗിക്കുന്നെ നേടിയെടുക്കാൻ ശ്രമിക്കുന്ന വ്യക്തി സ്വാതന്ത്ര്യം….???
തികച്ചും ബഹുമാനത്തൊടെ പറയട്ടെ
ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്, അതുകൊണ്ട് തന്നെ മിക്കവാറും ജനങ്ങൾക്കും ഒരു രാഷ്ട്രീയപാർട്ടിയുടെ ചായ് വുണ്ടാകും, ശീതൾ ഉറപ്പാണ് എൽഡിഎഫ് എന്ന പ്രൊഫൈലിൽ ഇട്ടതുപൊലെ, മറ്റൊരുപാർട്ടിയുടെ ആശയത്തെ ഇഷ്ടപ്പെടാത്തതു പോലെ, ഒരു സ്വാതന്ത്ര്യം ശോഭനയ്ക്കുമുണ്ടാകില്ലെ, അഭിപ്രായം പറയാൻ കഴിയില്ലെ..?
എന്നെ ഇനി ശോഭനയെപ്പോലെ ആണെന്ന് പറയേണ്ടാ എന്ന് പറയുന്ന വ്യക്തി അതിൽ തന്നെ അവർക്ക് അവരുടെ വ്യക്തിത്വത്തിലൊ, സ്വത്വത്തിലെ വിശ്വാസമില്ല, താൽപ്പര്യമില്ല, ഇന്ത്യയിൽ പലരീതിയിലുള്ള വ്യത്യസ്ത സ്വഭാവമുള്ള ജനങ്ങളാണ്, എല്ലാവരും ക്രിമിനലുകളല്ല, എല്ലാവരെയും നന്നാക്കാനും കഴിയില്ല, കുഞ്ഞുണ്ണിമാഷ് പറഞ്ഞത് പോലെ ഈ വലിയ ലോകം നന്നാവാൻ ചെറിയ ഒരു എളുപ്പവഴി സ്വയം നന്നാവുക എന്നതാണ്.
നിങ്ങൾക്ക് മണിപ്പൂരാണോ പ്രശ്നം കേരളത്തിൽ വണ്ടിപ്പെരിയാറിലെ ഒരു പെൺകുഞ്ഞിനെ പീഡിപ്പിച്ചു തൂക്കി കൊന്നത് പുരോഗമനമായാണോ കാണുന്നത്..? വാളയാറിലെ രണ്ടു പെൺകുഞ്ഞുങ്ങളെ മൃഗീയമായി പീഡിപ്പിച്ചു കൊന്നത് പുരോഗമന പ്രവർത്തനമാണെന്നാണോ പറയുന്നത്..?
പിന്നെ കർഷകർ കടക്കെണിയിൽ ദിനവും ആത്മഹത്യ ചെയ്യുന്നു. ഇന്നും കണ്ണൂരിൽ ജോസ് എന്ന് പേരുള്ള കർഷകൻ ആത്മഹത്യ ചെയ്തു. എന്താ ഇതാണോ തൊഴിലാളി പാർട്ടിയുടെ കർഷകരോടുള്ള ആത്മാർത്ഥത..? ഇനി ദളിതരോടുള്ള സ്നേഹത്തിന്റെ മുഖം മായാതെ കിടക്കുകയാണ് മധുവിന്റെ മുഖം. പിന്നെ നിറത്തിന്റെ കാര്യത്തിൽ സൗന്ദര്യത്തിന്റെ കാര്യത്തിൽ കേരളത്തിലെ പ്രബുദ്ധർ കളിയാക്കുന്നിടത്തോളം വരില്ല ഒന്നും, സൂര്യനെല്ലിയും കവിയൂരും, ഒക്കെ പിറവിയെടുത്തത് കേരളത്തിലാണ്. എന്നിട്ടും ശോഭന കേരളീയസദസ്സിൽ വരികയും പങ്കെടുക്കുകയും ചെയ്തില്ലേ…? ആരും അവരെ വിമർശിച്ചില്ലല്ലോ…?
ശീതളിനാവാം ശോഭനയ്ക്ക് പാടില്ല എന്നിടത്താണ് അഭിപ്രായവ്യത്യാസം ഉണ്ടാവുന്നത്..
ശീതൾ നിങ്ങൾക്ക് ശോഭനയെ പോലെ ആയിരിക്കും ഞങ്ങൾക്കല്ല, ..!!😊