കൊച്ചി : ലോഡ്ജില്‍ താമസിക്കാന്‍ എത്തിയ യുവതിക്ക് നേരെ ലോഡ്ജ് ഉടമയുടെ ആക്രമണം. കൊച്ചിയിലാണ് സംഭവം. എറണാകുളം നോര്‍ത്തിലുള്ള ബെന്‍ ടൂറിസ്റ്റ് ഹോം ഉടമയായ ബെന്‍ജോയ്, സുഹൃത്ത് ഷൈജു എന്നിവര്‍ ചേര്‍ന്നാണ് ഞായറാഴ്ച രാത്രി യുവതിയെ മര്‍ദ്ദിച്ചത്. ഹോട്ടലില്‍ നടന്ന വാക്ക് തര്‍ക്കത്തിനിടെ ഉടമ മര്‍ദ്ദിച്ചെന്ന യുവതിയുടെ പരാതിയില്‍ പ്രതികളെ നോര്‍ത്ത് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു.
Read Also: അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ്,ഉത്തര്‍പ്രദേശിലെ എല്ലാ ഇറച്ചി കടകളും അടച്ചിടുമെന്ന് മുസ്ലീം സംഘടനകള്‍
യുവതിയും സുഹൃത്തുക്കളുമടങ്ങുന്ന എട്ടംഗ സംഘമാണ് ഹോട്ടലില്‍ താമസിക്കാനെത്തിയത്. രണ്ട് മുറികളെടുത്തായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രി പുറത്ത് പോയി തിരിച്ച് വന്ന സമയത്താണ് ഹോട്ടലിന്റെ ലോബിയില്‍ വെച്ച് വാക്കുതര്‍ക്കമുണ്ടായത്. ഉടമയുടെ ബന്ധുവായ ഷൈജുവുമായാണ് ആദ്യം തര്‍ക്കമുണ്ടായത്. പിന്നീട് ഹോട്ടലുടമ ബെന്‍ജോയ് കൂടി ഇടപെടുകയും യുവതിയുടെ മുഖത്ത് രണ്ട് തവണ അടിക്കുകയുമായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്ത് വന്നിട്ടുണ്ട്. തുടര്‍ന്ന് ഹോട്ടലുടമ മുറിയൊഴിയാന്‍ യുവതിയോടും സംഘത്തോടും ആവശ്യപ്പെട്ടു. എന്നാല്‍ പണം തിരികെ നല്‍കാതെ റൂമൊഴിയില്ലെന്ന് സംഘം അറിയിച്ചു. ഇതോടെ പൊലീസ് ഇടപെടുകയായിരുന്നു. യുവതിയുടെ പരാതിയില്‍ കേസെടുത്തിട്ടുണ്ട്.