ആമസോണിൽ ഈ വർഷത്തെ ഷോപ്പിംഗ് ഉത്സവത്തിന് കൊടിയേറിയതോടെ ആകർഷകമായ ഉൽപ്പന്നങ്ങൾ ഓഫർ വിലയിൽ വാങ്ങാൻ അവസരം. ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിനാണ് ആമസോൺ തുടക്കമിട്ടിരിക്കുന്നത്. 2024ലെ ആദ്യ മെഗാ സെയിൽ കൂടിയായ ഇവ ഇന്നലെ മുതലാണ് ആരംഭിച്ചത്. സ്വന്തമായൊരു ഐഫോൺ എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ആഗ്രഹമുള്ളവർക്ക് ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്. ഇക്കുറി ഐഫോൺ 13 മോഡലാണ് ആകർഷകമായ കിഴിവിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഐഫോൺ 13-ന് ലഭിക്കുന്ന ഓഫർ വിലയെ കുറിച്ച് പരിചയപ്പെടാം.
ഐഫോൺ 13-ന്റെ വിപണി വില 59,900 രൂപയാണ്. ഇതിനു മുൻപ് ഐഫോൺ 13-ന്റെ 128 ജിബി സ്റ്റോറേജ് ഉള്ള മോഡൽ 52,999 രൂപയ്ക്കാണ് ആമസോണിൽ ലിസ്റ്റ് ചെയ്തിരുന്നത്. എന്നാൽ, റിപ്പബ്ലിക് ഡേ സെയിലിൽ 51,499 രൂപയ്ക്ക് ഈ മോഡൽ വാങ്ങാവുന്നതാണ്. എസ്ബിഐ ബാങ്കിന്റെ കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് ചെയ്യുകയാണെങ്കിൽ 1000 രൂപയുടെ കിഴിവും നേടാനാകും. മുഴുവൻ ഓഫറുകളും ക്ലെയിം ചെയ്യുമ്പോൾ ഐഫോൺ 13-ന്റെ വില 50,499 രൂപയായി ചുരുങ്ങും. വിപണി വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 9,000 രൂപയ്ക്കടുത്ത് വ്യത്യാസമാണ് ഉള്ളത്.