അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്: മോഹന്‍ലാലിനെയും ദിലീപിനെയും കാവ്യയെയും ക്ഷണിച്ച് ആര്‍എസ്എസ്


കൊച്ചി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് അഭിനേതാക്കളായ മോഹന്‍ലാലിനെയും ദിലീപിനെയും കാവ്യ മാധവനെയും ക്ഷണിച്ച് അക്ഷതം കൈമാറി ആര്‍എസ്എസ് നേതാക്കള്‍. ഇരുവരുടെയും താമസ സ്ഥലത്തെത്തിയാണ് ആര്‍എസ്എസ് നേതാക്കള്‍ ക്ഷണിച്ചത്. രാഷ്ട്രീയ സ്വയം സേവക് സംഘം പ്രാന്ത പ്രചാരക് എസ്. സുദര്‍ശനനാണ് ഇരുവര്‍ക്കും അക്ഷതം കൈമാറിയത്. കഴിഞ്ഞ ദിവസം നടന്‍ ശ്രീനിവാസനും അക്ഷതം കൈമാറിയിരുന്നു. നേരത്തെ നടന്‍ ഉണ്ണി മുകുന്ദന്‍, ബാലതാരം ദേവനന്ദ, നടി ശിവദ, സംവിധായകന്‍ വിനയന്‍ തുടങ്ങിയ സിനിമ മേഖലയിലെ നിരവധിപ്പേര്‍ക്ക് അക്ഷതം കൈമാറിയിരുന്നു. അതിന്റെ ഭാഗമാണ് നടന്‍ ശ്രീനിവാസനും അക്ഷതം കൈമറിയത്.

പൂജ അനുഷ്ഠാനങ്ങളിലും ഉപയോഗിക്കുന്ന ഒരു പൂജാദ്രവ്യമാണ് അക്ഷതം. പൂജാ കഴിഞ്ഞു തിരികെ കിട്ടുന്ന അക്ഷതം പൂജദ്രവ്യം പോലെ പ്രധാനപ്പെട്ടതാണ്. അതേസമയം അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങിലേക്ക് പ്രമുഖ നടന്മാരെയും ചലച്ചിത്ര പ്രവര്‍ത്തകരെയും ക്ഷണിച്ചിട്ടുണ്ട്. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ നടന്‍ രജനികാന്ത് പങ്കെടുക്കുമെന്നാണ് വിവരം.