വെള്ളിയിൽ തീർത്ത കണ്ണാടിയടക്കം നിരവധി ഉപഹാരങ്ങൾ, ബാലകരാമനെ കൺകുളിർക്കെ തൊഴുത് ലുധിയാനയിലെ വിശ്വാസികൾ
ലക്നൗ: അയോധ്യ ശ്രീരാമ ക്ഷേത്രത്തിൽ ബാലകരാമന് വെള്ളിക്കണ്ണാടി സമർപ്പിച്ച് ലുധിയാനയിലെ വിശ്വാസികൾ. പൂർണ്ണമായും വെള്ളിയുടെ ഫ്രെയിമിൽ നിർമ്മിച്ച കണ്ണാടികളാണ് ഭക്തർ രാംലല്ലയ്ക്ക് മുമ്പാകെ സമർപ്പിച്ചത്. ലുധിയാനയിലെ ശ്രീ ബാങ്കെ ബിഹാരി സേവ പരിവാർ സംഘമാണ് വെള്ളിക്കണ്ണാടിയുമായി ക്ഷേത്ര നഗരിയിൽ എത്തിയത്. 999 ഗ്രാം വെള്ളി ഉപയോഗിച്ചാണ് ഈ പ്രത്യേക തരം കണ്ണാടി നിർമ്മിച്ചിരിക്കുന്നത്.
അയോധ്യ ക്ഷേത്രത്തിലെ ശൃംഗാൾ ആരതി കഴിഞ്ഞാൽ ബാലകരാമൻ ആദ്യം ഈ വെള്ളി ദർപ്പണത്തിൽ നോക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹമെന്ന് ഭക്തർ അറിയിച്ചു. കണ്ണാടിക്ക് പുറമേ, സേവാ പരിവാർ സംഘത്തിലെ 90ലധികം ഭക്തർ മറ്റ് ഉപഹാരങ്ങളും രാംലല്ലയ്ക്ക് സമ്മാനിച്ചു. അടുത്തിടെ അഖില ഭാരതീയ മംഗ് സമാജിയിലെ ഭക്തർ ക്ഷേത്രത്തിന് സംഭാവനയായി വെള്ളി ചൂൽ സമ്മാനിച്ചിരുന്നു. 1.75 കിലോഗ്രാം ഭാരമുള്ള വെള്ളി ചൂലാണ് നൽകിയത്.