കുഞ്ഞുങ്ങളെ നെഞ്ചോട് ചേര്‍ത്ത് ഉറക്കുന്നവര്‍ ശ്രദ്ധിക്കുക: നിങ്ങളുടെ കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാണ്
കൊച്ചു കുഞ്ഞുങ്ങളെ സ്നേഹക്കൂടുതൽ കാരണം നെഞ്ചോട് ചേർത്തുറക്കുന്നവർ ശ്രദ്ധിക്കുക, നിങ്ങളുടെ പിഞ്ചോമനയുടെ ജീവിതം അപകടത്തിലാണ്. അപകടകരമായ രീതിയില്‍ നവജാതശിശുക്കളെ കിടത്തുന്നത് അവര്‍ക്ക് ശ്വാസതടസ്സം ഉണ്ടാക്കാന്‍ കാരണമാകും. നമ്മള്‍ സുരക്ഷിതം എന്ന് കരുതുന്ന പൊസിഷനുകള്‍ പോലും ചിലപ്പോള്‍ കുഞ്ഞിന്റെ ജീവന് ആപത്താകുന്നത് ഇങ്ങനെയാണ്.
Sudden unexpected infant death അല്ലെങ്കില്‍ SUID ആണ് മിക്ക കുഞ്ഞുങ്ങളുടെയും മരണകാരണം. കുഞ്ഞുങ്ങളെ ചെസ്റ്റ് ടു ചെസ്റ്റ് പൊസിഷന്‍ വരുന്ന രീതിയില്‍ കിടത്തുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രശ്നമാണ് SUID. നവജാതശിശുക്കളില്‍ ആണ് ഈ പ്രശ്നം സങ്കീര്‍ണമാകുന്നത്. 1995 – 2014 കാലത്ത് 8,869 കുഞ്ഞുങ്ങളാണ് ജനിച്ചു ഒരു മാസത്തിനകം SUID മൂലം മരണമടഞ്ഞത്.
അതില്‍ 2,593 കുഞ്ഞുങ്ങള്‍ക്കും മരണം സംഭവിച്ചത് ജനിച്ചു ആദ്യത്തെ ആറു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആയിരുന്നു. 1,317 കുഞ്ഞുങ്ങള്‍ ആദ്യ ദിവസവും 625 കുഞ്ഞുജീവനുകള്‍ ജനിച്ചു ആദ്യ മണിക്കൂറുകളിലും പൊലിഞ്ഞതായാണ് കണക്കുകൾ.