കൊടുംകാട്ടില്‍ ഒരു മദയാന അലയുംപോലെ: ഭ്രമയുഗത്തിലെ മമ്മൂട്ടിയെക്കുറിച്ച് സംവിധായകൻ


മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി നായകനായ ഭ്രമയുഗം മികച്ച പ്രതികരണം നേടുകയാണ്. വെയില്‍, അങ്ങാടി തെരു, കാവ്യ തലൈവന്‍, അനീതി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ വസന്തബാലന്‍ മമ്മൂട്ടിയുടെ പ്രകടനത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ആരാധകർ ചർച്ചയാക്കുന്നത്.

‘ബിഗ് സ്ക്രീനിലെ മമ്മൂട്ടിയുടെ ശരീരഭാഷയും ശബ്ദവും.. അപ്പാ. കൊടുംകാട്ടില്‍ ഒരു മദയാന അലയുംപോലെ. ഒരു വീട്, മൂന്ന് കഥാപാത്രങ്ങള്‍, ആ സംഗീതം. രണ്ട് മണിക്കൂറിലധികം തിയറ്ററില്‍ ആഴങ്ങളിലേക്ക് നമ്മള്‍ പോകുന്നു’, വസന്തബാലന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

read also: ആഡംബര വാഹനങ്ങളുമായി വിദ്യാര്‍ത്ഥികളുടെ റോഡിലെ ഷോ: കേസെടുത്ത് പൊലീസ്

ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഭ്രമയുഗം ബ്ലാക്ക് ആന്‍റ് വൈറ്റില്‍ ചിത്രീകരിച്ചിരിക്കുന്ന സിനിമയാണ്. ഭൂതകാലം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ രാഹുല്‍ സദാശിവന്‍ ആണ് സംവിധായകന്‍. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.