സന്ധികളില്‍ കഠിനമായ വീക്കം, കാഠിന്യം, വേദന എന്നിവയ്ക്ക് കാരണമാകുന്ന ഒരു വിട്ടുമാറാത്ത അവസ്ഥയാണ് ആര്‍ത്രൈറ്റിസ് അഥവാ സന്ധിവാതം. റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, സോറിയാറ്റിക് ആര്‍ത്രൈറ്റിസ്, സന്ധിവാതം എന്നിവയുള്‍പ്പെടെ നിരവധി തരം സന്ധിവാതങ്ങളുണ്ട്. ഇവ ഓരോരുത്തരെയും വ്യത്യസ്തമായി ബാധിക്കുന്നു. അതിനാല്‍ത്തന്നെ, വ്യത്യസ്തമായ ലക്ഷണങ്ങളും അപകട ഘടകങ്ങളുമാണ് ഓരോ രോഗത്തിനുമുള്ളത്. സന്ധിവാതം ഉള്ളവര്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. സന്ധിവാതം ഉള്ളവര്‍ അധികമായി പഞ്ചസാര കഴിക്കാതിരിക്കുന്നതാണ് നല്ലത്.
സോഡ, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, പായ്ക്ക് ചെയ്ത ജ്യൂസുകള്‍, മറ്റ് പാനീയങ്ങള്‍ എന്നിങ്ങനെ മധുരം ധാരാളമായി ചേര്‍ത്ത നിരവധി ഭക്ഷണങ്ങളുണ്ട്. സന്ധിവാതം ഉള്ളവര്‍ പഞ്ചസാരയുടെ ഉപയോഗം പരിമിതപ്പെടുത്തണം. ഇത് നിങ്ങളില്‍ വീക്കം ഉണ്ടാക്കും. എല്ലാ വീടുകളിലും ഉപയോഗിക്കുന്ന ഒരു പാചകവസ്തുവാണ് ഉപ്പ്. എന്നാല്‍ സന്ധിവാതം ഉള്ളവര്‍ക്ക് ടേബിള്‍ സാള്‍ട്ട് അത്ര നല്ലതല്ല. ഇത് കോശജ്വലന പ്രതികരണം വര്‍ദ്ധിപ്പിക്കുകയും റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസിന്റെ സാധ്യത ഇരട്ടിയാക്കുകയും ചെയ്യുന്നു.
അമിതമായ ഉപ്പ് ഉപഭോഗം രക്താതിമര്‍ദ്ദം ഉയര്‍ത്തുകയും സന്ധിവേദന വഷളാക്കുകയും ചെയ്യുന്നു. അതിനാല്‍, ഉപ്പ് മിതമായ കഴിക്കുന്നതാണ് നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്. ശരീരത്തിന്റെ ആരോഗ്യത്തിന് ഫാറ്റി ആസിഡുകള്‍ അത്യന്താപേക്ഷിതമാണ്. എന്നാല്‍ അവ സന്ധിവാത രോഗികള്‍ക്ക് ഉപയോഗപ്രദമാകണമെന്നില്ല. പ്രത്യേകിച്ച്, ഒമേഗ 6 ഫാറ്റി ആസിഡുകള്‍. ഇത് നിങ്ങളില്‍ വീക്കമുണ്ടാക്കുന്നു. ഒമേഗ -6 ഫാറ്റി ആസിഡുകള്‍ വിരുദ്ധ ബാഹ്യാവിഷ്‌ക്കാരമാണ്. ഒമേഗ -6 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ നിങ്ങള്‍ കഴിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് വേദനയും വീക്കവും അനുഭവപ്പെടാം.
സണ്‍ഫ്‌ളവര്‍, കനോല ഓയില്‍ തുടങ്ങിയ എണ്ണകളില്‍ ഒമേഗ 6 ഫാറ്റി ആസിഡ് കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇവ ഉപയോഗിക്കുന്നതിനു പകരമായി നിങ്ങള്‍ക്ക് ഒലിവ് ഓയില്‍ ഉപയോഗിക്കാവുന്നതാണ്.റെഡ് മീറ്റ് കഴിക്കുന്നത് നിങ്ങള്‍ കുറയ്ക്കണം. കാരണം, ശരീരത്തിന് ഹാനികരമായ പൂരിത കൊഴുപ്പ് കൂടുതലാണ് ഇതില്‍. സന്ധിവാതം ഉള്ളവര്‍ റെഡ് മീറ്റ് കഴിക്കുകയാണെങ്കില്‍ അത് നിങ്ങളില്‍ വീക്കം വര്‍ദ്ധിപ്പിക്കുകയും സന്ധിവേദനയുടെ ലക്ഷണങ്ങളെ വഷളാക്കുകയും ചെയ്യുന്നു. പോഷകങ്ങള്‍ക്കായി നിങ്ങള്‍ക്ക് മത്സ്യം, ചിക്കന്‍, നട്‌സ്, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ പോലുള്ള മറ്റ് പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാം.
ഗോതമ്പ്, റൈ, ബാര്‍ലി മുതലായ ധാന്യങ്ങളില്‍ ഗ്ലൂട്ടന്‍ അടങ്ങിയിട്ടുണ്ട്. ഇത്തരം ആഹാരസാധനങ്ങള്‍ കഴിക്കുന്നത് സന്ധിവേദനയുടെ ലക്ഷണങ്ങളെ വഷളാക്കുമെന്ന് ചില പഠനങ്ങള്‍ കണ്ടൈത്തിയിട്ടുണ്ട്. കൂടാതെ, സെലിയാക് ഡിസീസ് പോലുള്ള സ്വയം രോഗപ്രതിരോധ രോഗങ്ങളുള്ള ആളുകള്‍ ഇവ കഴിച്ചാല്‍ അവര്‍ക്ക് റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും പറയപ്പെടുന്നു.സന്ധിവാത രോഗികള്‍ക്ക് പാലുല്‍പ്പന്നങ്ങള്‍ കഴിക്കാം. എന്നാല്‍ കൊഴുപ്പ് കൂടുതലുള്ള പാലുല്‍പ്പന്നങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്. പാലും ചീസും ഉള്‍പ്പെടെ ഉയര്‍ന്ന കൊഴുപ്പ് അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ നിങ്ങള്‍ കുറയ്‌ക്കേണ്ടതുണ്ട്. ഇവ നിങ്ങളുടെ രോഗം വഷളാക്കുന്ന ആഹാരസാധനങ്ങളാണ്.