ചെന്നൈ: തമിഴ്നാട് നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗം വായിക്കാത്ത ഗവര്‍ണര്‍ ആര്‍.എന്‍ രവിയുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. സഭയില്‍ രാഷ്ട്രീയ പ്രവര്‍ത്തനമാണ് നടത്തിയതെന്നും സഭയെയും ജനാധിപത്യത്തെയും ഗവര്‍ണര്‍ അപമാനിച്ചുവെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി. നയപ്രഖ്യാപനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.
Read Also: ആഡംബര വാഹനങ്ങളുമായി വിദ്യാര്‍ത്ഥികളുടെ റോഡിലെ ഷോ: കേസെടുത്ത് പൊലീസ്
സര്‍ക്കാര്‍ തയ്യാറാക്കുന്ന നയപ്രഖ്യാപനം അതുപോലെ വായിക്കുകയാണ് ഗവര്‍ണറുടെ കടമ. അതു ചെയ്യാതെ, ഗവര്‍ണര്‍ ആര്‍.എന്‍ രവി നിയമസഭയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയാണ് ചെയ്തത്. ഇതുവഴി നിയമസഭയേയും ജനാധിപത്യത്തെയും ഗവര്‍ണര്‍ അപമാനിച്ചു. ഫാസിസത്തിനെതിരെയാണ് ഡിഎംകെയുടെ പോരാട്ടം.അത് തുടരുക ചെയ്യും. വഴിയില്‍ കല്ലുകള്‍ ഉണ്ടെങ്കില്‍ അത് തകര്‍ക്കുന്ന ചുറ്റികയും തങ്ങളുടെ കൈവശമുണ്ട്’, എം കെ സ്റ്റാലിന്‍ പറഞ്ഞു.