26
March, 2026

A News 365Times Venture

26
Thursday
March, 2026

A News 365Times Venture

വിജയ് തന്നെ വിളിക്കുന്ന ചെല്ലപ്പേര് വെളിപ്പെടുത്തി ഷക്കീല

Date:


നടൻ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം തമിഴകത്ത് മാത്രമല്ല, ഇങ്ങ് കേരളത്തിലും വലിയ ചര്‍ച്ചാ വിഷമായിരുന്നു. വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന്റെ ത്രില്ലിലാണ് ചിലരെങ്കിൽ, അഭിനയം നിർത്തുന്നതിന്റെ സങ്കടത്തിലാണ് മറുഭാഗം. അതിനിടയില്‍ പലരും വിജയ്ക്ക് ഒപ്പമുള്ള അനുഭവങ്ങളൊക്കെ പങ്കുവയ്ക്കുന്നുണ്ട്. വിജയ്‌ക്കൊപ്പമുള്ള അഭിനായനുഭവം വെളിപ്പെടുത്തി എത്തിയിരിക്കുകയാണിപ്പോള്‍ ഷക്കീല. ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘പണ്ട് കൂടെ അഭിനയിച്ചവരെല്ലാം ഇപ്പോള്‍ വിജയ് യെ സര്‍ എന്നാണ് വിളിക്കുന്നത്. പക്ഷെ എനിക്കിപ്പോഴും ആ വിളി മാറ്റാന്‍ കഴിഞ്ഞിട്ടില്ല. അതിലും വളരെ അധികം ക്ലോസായി ഞങ്ങള്‍ സംസാരിച്ച് പഴകിയിരുന്നു. വിജയ്‌ക്കൊപ്പം എന്റെ സഹോദരി ഡാന്‍സൊക്കെ ചെയ്തിട്ടുണ്ട്. ഞാന്‍ വിജയ്, റാം, സഞ്ജീവ്, ശ്രീനാഥ് തുടങ്ങിവരൊക്കെ നല്ല സുഹൃത്തുക്കളായിരുന്നു. അതുകൊണ്ട് പെട്ടന്ന് എനിക്കിപ്പോള്‍ വിജയ് യെ കാണുമ്പോള്‍ സര്‍ എന്ന് വിളിക്കാന്‍ പറ്റുന്നില്ല. പക്ഷെ പിന്നീട് കുറേക്കാലം ബന്ധമൊന്നും ഇല്ലായിരുന്നു. വിളിക്കാറോ കാണാറോ ഒന്നും ഉണ്ടായിരുന്നില്ല.

അഴകിയ തമിഴ് മകന്‍ എന്ന ചിത്രത്തിലേക്ക് എന്നെ വിളിച്ചപ്പോള്‍, ഞാന്‍ സംവിധാകനോട് ആദ്യം പറഞ്ഞത്, എനിക്ക് വിജയ്‌ക്കൊപ്പം കോമ്പിനേഷന്‍സ് ഒന്നും വയ്ക്കരുത് എന്നാണ്. അങ്ങനെയുണ്ടെങ്കില്‍ ഞാന്‍ വരില്ല എന്നും പറഞ്ഞിരുന്നു. അതിന് കാരണം, ഒരു കാലത്ത് ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. ഇപ്പോള്‍ അദ്ദേഹം മാറി, എന്റെ സാഹചര്യങ്ങളും മാറി. അദ്ദേഹം കൂടുതല്‍ ആരോടും സംസാരിക്കില്ല എന്ന് എല്ലാവരും പറയുന്നു. അപ്പോള്‍ സെറ്റില്‍ ഒരുമിച്ചുണ്ടായിട്ടും സംസാരിച്ചില്ലെങ്കില്‍ എനിക്കത് വിഷമമാവും. അതുകൊണ്ടാണ് ഒരുമിച്ച് അഭിനയിക്കില്ല എന്ന് പറഞ്ഞത്.

പക്ഷെ സെറ്റിലെത്തി, ആദ്യത്തെ ഷോട്ട് തന്നെ വിജയ്‌ക്കൊപ്പമായിരുന്നു. അദ്ദേഹം സെറ്റില്‍ എത്തിയപ്പോള്‍ മുതല്‍ എനിക്ക് ഭയങ്കര ടെന്‍ഷനായിരുന്നു. എങ്ങനെ പ്രതികരിക്കും എന്നൊന്നും അറിയില്ല, അറിയാമോ, ഓര്‍മയുണ്ടോ എന്നും അറിയില്ല. എന്നാല്‍ അദ്ദേഹം എന്നെ ദൂരെ നിന്ന് കണ്ടതും, ‘ഹായ് ഷക്കീ്’ എന്ന് പറഞ്ഞു വിളിച്ചു. അന്ന് സുഹൃത്തുക്കളായിരുന്ന കാലത്ത് വിളിക്കുന്ന പേരാണ് ഷക്കീ എന്നത്. ഇന്നും അദ്ദേഹം അതോര്‍ത്ത് വിളിച്ചതില്‍ എനിക്ക് അതിശയം തോന്നി. പെട്ടന്ന് ഞാന്‍ സ്റ്റക്കായി. സെറ്റില്‍ എല്ലാവരും തിരിഞ്ഞു നോക്കി. അടുത്ത് വന്നാണ് അത് പറഞ്ഞിരുന്നത് എങ്കില്‍ പോലും അത്രയും ഷോക്ക് ഉണ്ടാകുമായിരുന്നില്ല’, ഷക്കീല പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

യുദ്ധം അവസാനിപ്പിക്കാന്‍ അഞ്ച് നിബന്ധനകള്‍; യുദ്ധം എപ്പോള്‍ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കുന്നത് ട്രംപ് ആയിരിക്കില്ല: ഇറാന്‍

ടെഹ്‌റാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ മുന്നോട്ടുവെച്ച സമാധാന നിര്‍ദേശം...