27
August, 2026

A News 365Times Venture

27
Thursday
August, 2026

A News 365Times Venture

പൊള്ളുന്ന ചൂടില്‍ ശരീരം തണുപ്പിക്കാനും നിര്‍ജ്ജലീകരണത്തെ തടയാനും കഴിക്കേണ്ട ഭക്ഷണങ്ങളെ കുറിച്ച് അറിയാം

Date:


 

അസഹനീയമായ വേനല്‍ച്ചൂടിനു കാഠിന്യമേറിത്തുടങ്ങിയതോടെ നിര്‍ജ്ജലീകരണം ഉള്‍പ്പടെ പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകാം. അതിനാല്‍ ഉള്ളുതണുപ്പിക്കാനും നിര്‍ജ്ജലീകരണം ഒഴിവാക്കാനും കഴിക്കേണ്ട ചില പഴങ്ങളെ പരിചയപ്പെടാം

തണ്ണിമത്തനാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 92% വരെയും ജലാംശം അടങ്ങിയ തണ്ണിമത്തന്‍ വേനല്‍ക്കാലത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. കടുത്ത വേനലില്‍ തണ്ണിമത്തന്‍ ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും സഹായിക്കും.

സ്‌ട്രോബെറിയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സ്‌ട്രോബെറിയില്‍ 91% വരെയും ജലാംശം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ വിറ്റാമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും വേനല്‍ക്കാലത്ത് കഴിക്കാന്‍ പറ്റിയ ഒരു ഫലമാണ്.

ഓറഞ്ചാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഓറഞ്ചില്‍ 87% വരെയും ജലാംശം അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ ഓറഞ്ച് കഴിക്കുന്നതും ശരീരം തണുപ്പിക്കാനും പ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും.

പൈനാപ്പിളാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പൈനാപ്പിളില്‍ 86% വരെ വെള്ളം അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിന്‍ സിയും ഇവയിലുണ്ട്.

പീച്ചാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 89% വരെ വെള്ളം ആണ് ഇവയില്‍ ഉള്ളത്. കൂടാതെ വിറ്റാമിന്‍ എ, സി മറ്റ് ആന്റി ഓക്‌സിഡന്റുകളും പീച്ചില്‍ അടങ്ങിയിട്ടുണ്ട്.

മുന്തിരിയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മുന്തിരിയില്‍ 80% വരെയും ജലാംശം അടങ്ങിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

കെ.പി.സി.സി നിര്‍ജീവം; സണ്ണി ജോസഫിനെതിരെ വിമര്‍ശനവുമായി ജനറല്‍ സെക്രട്ടറി പി.എം നിയാസ്

  തിരുവനന്തപുരം: കെ.പി.സി.സി ജനറല്‍ സെക്രട്ടറി സണ്ണി ജോസഫിനെതിരെ വിമര്‍ശനവുമായി ജനറല്‍...

ഗോത്രവര്‍ഗങ്ങളെ കോണ്‍ഗ്രസ് കാണുന്നത് വോട്ട്ബാങ്ക് പോലെ; ആരെങ്കിലും അവരെ സ്‌നേഹിച്ചിട്ടുണ്ടെങ്കില്‍ അത് ബി.ജെ.പി മാത്രം: ഛത്തീസ്ഗഢ് മുഖ്യമന്ത്രി

റായ്പൂര്‍: കോണ്‍ഗ്രസ് ഗോത്രവിഭാഗങ്ങളെ വോട്ട് ബാങ്ക് പോലെയാണ് കാണുന്നതെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി...