ഖാലിസ്ഥാൻ ആപ്പിന് 134 കോടി നല്‍കി, ന്യൂയോര്‍ക്കില്‍വെച്ച് കെജ്രിവാളും ഖലിസ്ഥാനി നേതാക്കളും കൂടിക്കാഴ്ച നടത്തി: പന്നൂന്‍
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിക്ക് 134 കോടി രൂപ സംഭാവന നല്‍കിയിട്ടുണ്ടെന്ന് ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിങ് പന്നൂന്റെ വെളിപ്പെടുത്തൽ.
2014 മുതല്‍ 2022 വരെയുള്ള കാലത്താണ് വിദേശത്തുള്ള ഖലിസ്താന്‍ സംഘടനകളില്‍നിന്നു പാര്‍ട്ടി പണം സ്വീകരിച്ചതെന്ന് നിരോധിത സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസിന്റെ തലവനായ പന്നൂന്‍ തന്റെ വീഡിയോയിൽ ആരോപിച്ചു. 2014-ല്‍ ന്യൂയോര്‍ക്കില്‍വെച്ച് കെജ്രിവാളും ഖലിസ്ഥാനി നേതാക്കളും കൂടിക്കാഴ്ച നടത്തിയെന്ന് പന്നൂന്‍ പറയുന്നു.
സാമ്പത്തികസഹായം നല്‍കിയാല്‍ പ്രതിഫലമായി 1993-ലെ ഡല്‍ഹി ബോംബ് സ്‌ഫോടനക്കേസില്‍ അറസ്റ്റിലായി ജയിലില്‍ക്കഴിയുന്ന ഖലിസ്ഥാന്‍ ഭീകരവാദി ദേവീന്ദര്‍പാല്‍ സിങ് ഭുള്ളറെ മോചിപ്പിക്കാമെന്ന് കെജ്രിവാള്‍ ഉറപ്പുകൊടുത്തെന്നും വീഡിയോയില്‍ പറയുന്നു.
ഖാലിസ്ഥാനി ഗ്രൂപ്പുകളിൽ നിന്ന് കെജ്‌രിവാളും അദ്ദേഹത്തിൻ്റെ പാർട്ടിയും ഫണ്ട് സ്വീകരിച്ചതായി പന്നൂൻ ആരോപിക്കുന്നത് ഇതാദ്യമല്ല. ജനുവരിയിൽ, കെജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും യുഎസിലെയും കാനഡയിലെയും ഖാലിസ്ഥാൻ അനുകൂലികളിൽ നിന്ന് 6 മില്യൺ ഡോളർ സംഭാവനയായി സ്വീകരിച്ചതായി അദ്ദേഹം പ്രസ്താവിച്ചിരുന്നു.