28
March, 2026

A News 365Times Venture

28
Saturday
March, 2026

A News 365Times Venture

സ്നേഹം നിറഞ്ഞ അഞ്ച് വർഷം, പങ്കാളി വഞ്ചിച്ചു: സൂഫിയുമായി വേർപിരിയുന്നുവെന്ന് അഞ്ജലി

Date:


സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയ പ്രണയമായിരുന്നു അഞ്ജലിയുടെയും സൂഫിയുടെയും. ഒരാള്‍ ഇന്ത്യക്കാരിയും മറ്റേയാള്‍ പാകിസ്താനിയുമായ സ്വവർഗ പ്രണയിനികളാണ് അഞ്ജലി ചക്രയും സുഫി മാലിക്കും . 2019ൽ ഇവർ പ്രണയം തുറന്നു പ്രഖ്യാപിച്ചപ്പോള്‍ അത് സോഷ്യൽ മീഡിയയിലും പുറത്തും വലിയ ചർച്ചയായിരുന്നു. എന്നാലിപ്പോള്‍ വിവാഹത്തിന് ആഴ്ചകള്‍ക്ക് മുൻപ് അവർ വേർപിരിയൽ പ്രഖ്യാപിച്ചിരിക്കുകയാണ്.

read also: ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ച് അന്വേഷിച്ച് പ്രധാനമന്ത്രി

അഞ്ജലിയും സുഫിയും ഇന്‍സ്റ്റഗ്രാമിലാണ് വേർപിരിയുന്നതായി അറിയിച്ചത്. സൂഫിയും താനും ഒരുമിച്ചുള്ള അഞ്ച് വർഷം സ്നേഹം നിറഞ്ഞതും മനോഹരവും ആയിരുന്നുവെന്ന് അഞ്ജലി കുറിച്ചു. നിങ്ങളുടെ സ്‌നേഹവും പിന്തുണയും തങ്ങളുടെ യാത്രയിൽ ഒരു പ്രത്യേക പങ്ക് വഹിച്ചിട്ടുണ്ട്. താനിനി പറയാൻ പോകുന്നത് നിങ്ങളിൽ ഞെട്ടലുണ്ടാക്കിയേക്കാം എന്നും അഞ്ജലി കുറിച്ചു. സൂഫിയുടെ വിശ്വാസ വഞ്ചനയെ തുടർന്ന് വിവാഹം വേണ്ടെന്ന് വയ്ക്കാനും ബന്ധം അവസാനിപ്പിക്കാനും തീരുമാനിച്ചെന്നാണ് അഞ്ജലി പറഞ്ഞത്. സുഫിയോട് ഒരു തരത്തിലും മോശമായി പെരുമാറരുതെന്നും വിഷമകരമായ ഈ തീരുമാനത്തെ മാനിക്കണമെന്നും ആവശ്യപ്പെട്ടാണ് അഞ്ജലി കുറിപ്പ് അവസാനിപ്പിച്ചു.

അഞ്ജലിയുമായുള്ള വേർപിരിയലിനെ കുറിച്ച് സൂഫിയും കുറിച്ചു. അഞ്ജലിയുമായുള്ള തൻ്റെ ബന്ധത്തിൽ വലിയൊരു വഴിത്തിരിവ് ഉണ്ടായിട്ടുണ്ട്. വിവാഹത്തിന് ഏതാനും ആഴ്‌ചകൾ മുമ്പ് താനവളെ വഞ്ചിച്ചു. അവളെയത് വല്ലാതെ വേദനിപ്പിച്ചു. ചെയ്ത തെറ്റ് അംഗീകരിക്കുന്നു. സാഹചര്യത്തിൻ്റെ ഗൗരവം മനസ്സിലാക്കുന്നു. അഞ്ജലിയോടും അല്ലാഹുവിനോടും ക്ഷമ ചോദിക്കാൻ മാത്രമേ തനിക്ക് കഴിയൂ. ഈ സമയത്ത് സ്വകാര്യത മാനിക്കണമെന്ന് അഭ്യർത്ഥിക്കുന്നു എന്ന് പറഞ്ഞാണ് സുഫി കുറിപ്പ് അവസാനിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related