പട്ന: ഭാര്യയേയും പ്രായപൂർത്തിയാകാത്ത മൂന്ന് പെണ്‍മക്കളെയും കൊലപ്പെടുത്തി പിതാവ്. രേഷ്മ കാതൂൻ (40), മക്കളായ അർബുൻ കാതൂൻ (15), ഷഹ്സാദി കാതൂൻ (10), ഷാബ് രുണ്‍ കാതൂൻ (12) എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ബിഹാറിലെ ചമ്പാരൻ ജില്ലയിലായിരുന്നു സംഭവം. കൊലപാതകത്തിന് പിന്നാലെ പ്രതിയായ ഇദു അൻസാരി ഒളിവിലാണ്.
read also: പാർക്കിംഗ് ബ്രേക്ക് / ഹാൻഡ് ബ്രേക്ക് നിസാരക്കാരനല്ല : ഇക്കാര്യം അറിയൂ
നേരത്തെ മകളെ കൊലപ്പെടുത്തിയ കേസില്‍ ഇയാൾ അറസ്റ്റിലായിരുന്നു. വീട്ടില്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു രേഷമയുടെയും മക്കളുടെയും മൃതദേഹം കണ്ടെത്തിയത്. പ്രതിയായ ഇദു അൻസാരിയുടെ രണ്ടാം ഭാര്യയാണ് രേഷ്മ. ഇരുവർക്കും അഞ്ച് പെണ്‍മക്കളായിരുന്നു ഉണ്ടായിരുന്നത്. ഇവരുടെ മൂത്ത മകള്‍ വിവാഹിതയാണ്. രണ്ടാമത്തെ മകളെ ട്രെയിനില്‍ നിന്നും ഇയാള്‍ വർഷങ്ങള്‍ക്ക് മുമ്പ് തള്ളിയിട്ട് കൊലപ്പെടുത്തിയിരുന്നു.