കുട്ടി അയാളുടേതല്ല എന്ന് പറഞ്ഞു, ഉപദ്രവിക്കുന്നതിന്റെ വീഡിയോ തെളിവുണ്ട്; ദിലീപനെതിരെ അതുല്യ പാലക്കല്‍


തെന്നിന്ത്യൻ താരവും നിര്‍മാതാവുമായ ദിലീപന്‍ പുഗഴേന്തിക്കെതിരെ ഗുരുതര ആരോപണവുമായി അതുല്യ പാലക്കല്‍. ഇന്‍സ്റ്റഗ്രാം ലൈവ് വിഡിയോയിലൂടെയായിരുന്നു അതുല്യയുടെ പ്രതികരണം.

ശാരീരികവും മാനസികവുമായ ഉപദ്രവം ഭയന്നാണ് അയാളില്‍നിന്ന് ഓടി സ്വന്തം വീട്ടില്‍ തിരിച്ചെത്തിയതെന്നും ഇപ്പോള്‍ ആ വ്യക്തി തന്നെയും കുടുംബത്തെയും സമൂഹ മാധ്യമങ്ങളിലൂടെ മോശമായ രീതിയില്‍ ചിത്രീകരിക്കുകയാണെന്നും പറഞ്ഞ അതുല്യ ഉപദ്രവിക്കുന്നതിന്റെ വീഡിയോ തെളിവുണ്ടെന്നും വ്യക്തമാക്കി.

read also: ടിടിഇ വിനോദിന് കണ്ണീരോടെ വിട: അന്ത്യോപചാരമര്‍പ്പിച്ച് ആയിരങ്ങള്‍

നടന്‍ ദിലീപനുമായി കഴിഞ്ഞ വര്‍ഷമായിരുന്നു അതുല്യ പാലക്കലിന്റെ വിവാഹം. എന്നാൽ പ്രശ്നങ്ങളെ തുടർന്ന് അതുല്യ സ്വന്തം വീട്ടിലേക്കു മടങ്ങി. ഒരു കുഞ്ഞിനു ജന്മം നല്‍കുകയും ചെയ്തു. ഇതിനു പിന്നാലെ അതുല്യയും കുടുംബവും കുഞ്ഞിനെ കാണാന്‍ അനുവദിക്കുന്നില്ലെന്നും കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാണെന്നുമുള്ള ആരോപണവുമായി ദിലീപന്‍ രംഗത്തെത്തിയത് വാർത്തയായിരുന്നു.