29
March, 2026

A News 365Times Venture

29
Sunday
March, 2026

A News 365Times Venture

മദ്യവും ലഹരിയും കുടുംബങ്ങളെ താറുമാറാക്കുന്നു, മദ്യപിച്ചെത്തി സ്ഥിരമായി മര്‍ദ്ദിക്കുന്ന മകനെ കൊലപ്പെടുത്തി അമ്മ

Date:


സില്‍ച്ചാര്‍; മദ്യപിച്ചെത്തി നിരന്തരമായി ആക്രമിക്കുകയും ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയും ചെയ്ത മകനെ അമ്മ വെട്ടികൊലപ്പെടുത്തി. അസമിലാണ് ദാരുണ സംഭവം ഉണ്ടായത്. കഴിഞ്ഞ ദിവസമായിരുന്നു ബോംഗാലി ഗ്രാമത്തില്‍ അമ്മ 35 കാരനായ മകന്‍ ബാബ ഗൊഗോയെ വാക്കത്തി കൊണ്ട് വെട്ടികൊലപ്പെടുത്തിയത്. സംഭവത്തില്‍ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു.

മിക്ക ദിവസവും മദ്യപിച്ചെത്തി മകന്‍ അമ്മയെ അസഭ്യം പറയാറുണ്ടായിരുന്നു. ശാരീരികമായി ആക്രമിക്കുന്നതും പതിവായിരുന്നു. കഴിഞ്ഞ ദിവസും മകന്‍ മദ്യപിച്ചെത്തി അമ്മയെ ആക്രമിച്ചു. ഇതോടെയാണ് സഹികെട്ട് അമ്മ മകനെ അടുക്കളയില്‍ നിന്നും വാക്കത്തി എടുത്ത് വെട്ടിയതെന്ന് പൊലീസ് പറയുന്നു. സംഭവ ശേഷം മാതാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പൊലീസ് എത്തി ബാബ ഗോഗോയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കഞ്ജുലതയ്ക്കെതിരെ കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളതെന്ന് ദിബ്രുഗഡ് ജില്ലാ അഡീഷണല്‍ പൊലീസ് സൂപ്രണ്ട് സിസല്‍ അഗര്‍വാള്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

പൊലീസ് പ്രചാരണം തടയുന്നു; ഉദ്യോഗസ്ഥര്‍ ഡി.എം.കെയുടെ സേവകരെന്നും വിജയ്; എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിധിയിലാണെന്ന് മറുപടി

ചെന്നൈ: തമിഴ്‌നാട്ടില്‍ ഭരണകക്ഷിയായ ഡി.എം.കെയുടെ നിര്‍ദേശ പ്രകാരം പൊലീസ് തമിഴക വെട്രി...