18
April, 2026

A News 365Times Venture

18
Saturday
April, 2026

A News 365Times Venture

എൻഡിഎ സ്ഥാനാർഥി ജി. കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവം: പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

Date:


കൊല്ലത്തെ ബി.ജെ.പി. സ്ഥാനാർത്ഥിയും നടനുമായ ജി. കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുണ്ടറ പോലീസും രഹസ്യാന്വേഷണ വിഭാഗവും നടത്തിയ അന്വേഷണത്തിൽ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

എന്നാൽ സംഭവം അബദ്ധത്തിൽ സംഭവിച്ചതാണ് എന്നാണ് റിപ്പോർട്ട്. മുളവനയിലെ പരിപാടിയിൽ പങ്കെടുത്ത് തിരിച്ചിറങ്ങുമ്പോൾ അടുത്ത സ്വീകരണ സ്ഥലം ചൂണ്ടി കാണിക്കുന്നതിനിടയിൽ ബി.ജെ.പി. കുണ്ടറ പഞ്ചായത്ത് സമിതി ജനറൽ സെക്രട്ടറി സനൽ പുത്തൻവിളയുടെ കയ്യിലുണ്ടായിരുന്ന സ്കൂട്ടറിന്റെ താക്കോൽ കൃഷ്ണകുമാറിന്റെ കണ്ണിൽ കൊള്ളുകയും പരിക്കേൽക്കുകയുമായിരുന്നു.മുളവന ചന്തമുക്കിലെ ഇലക്ഷൻ പ്രചരണത്തിന്റെ ഭാഗമായി ഏപ്രിൽ 20ന് തിക്കിനും തിരക്കിനും ഇടയിൽ കണ്ണിന് മുറിവ് പറ്റുകയായിരുന്നു.

എന്നാൽ അദ്ദേഹം തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തിയ കാര്യത്തിന് സി.പി.എം. നേതാക്കൾക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചതിന്റെ ഭാഗമായി സി.പി.എം. പ്രവർത്തകർ ഏതോ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് അപായപ്പെടുത്തിയതായി സംശയിക്കുന്നു എന്ന് തൊട്ടടുത്ത ദിവസം കുണ്ടറ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ സംഭവത്തിൽ പ്രതിയായ സനൽ പുത്തൻവിളയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related