18
April, 2026

A News 365Times Venture

18
Saturday
April, 2026

A News 365Times Venture

ഭർത്താവിന്റെ വീട്ടിലേക്ക് പോയ യുവതിയെയും ഒന്നരവയസ്സുള്ള കുഞ്ഞിനേയും കാണാനില്ല: പരാതി നൽകി കുടുംബം

Date:



കാഞ്ഞാണി: ഭർതൃ​ഗൃഹത്തിലേക്ക് പുറപ്പെട്ട യുവതിയേയും ഒന്നര വയസ്സുകാരിയായ മകളെയും കാണാനില്ലെന്ന് പരാതി. അന്തിക്കാട് കല്ലിടവഴി സ്വദേശി ചോണാട്ടിൽ അഖിലിൻറെ ഭാര്യയും മണലൂർ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി വീട്ടിൽ കൃഷ്ണപ്രിയ (24), മകൾ പൂജിത (ഒന്നര) എന്നിവരെയാണ് കാണാതായത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിമുതലാണ് ഇരുവരെയും കാണാതായത്. കാഞ്ഞാണിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് കൃഷ്ണപ്രിയ. ഇന്നലെ ഉച്ചയ്ക്ക് കുഞ്ഞിനേയും കൊണ്ട് ഭർത്താവിൻറെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് കാത്താണിയിലെ സ്വന്തം വീട്ടിൽ നിന്നും ഇറങ്ങിയത്.

രാത്രിയായിട്ടും ഇവരെ കാണാതെ വന്നതോടെ ഭർത്താവ് അന്തിക്കാട് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇവരെ കുറിച്ച് വിവരം ലഭിക്കുന്നവർ അന്തിക്കാട് പൊലീസുമായി ബന്ധപ്പെടണമെന്ന് അറിയിച്ചു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related