15 വയസുകാരനെ തട്ടിക്കൊണ്ടുപോയി തന്നെക്കാൾ പ്രായമുള്ള യുവതിയെ വിവാഹം കഴിക്കാൻ നിർബന്ധിച്ചു. ബിഹാറിലെ ഗോപാല്‍പൂരിലാണ് സംഭവം. വധുവിന്‍റെ ബന്ധുക്കള്‍ 15 വയസുള്ള ജമുയി ജില്ലക്കാരനായ കൗമാരക്കാരനെയാണ് വിവാഹത്തിന് നിര്‍ബന്ധിച്ചത്. സംഭവത്തിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
പ്രായപൂര്‍ത്തിയാകാത്ത ആൺകുട്ടിയെ ഒരു കൂട്ടം ആളുകള്‍ വളയുന്നതും വധുവിന് സിന്ദൂരം ചാര്‍ത്താന്‍ നിര്‍ബന്ധിക്കുന്നതുമായിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്. എന്നാല്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ആൺകുട്ടി വിസമ്മതിച്ചു. ഇതിന് പിന്നാലെ ആള്‍ക്കൂട്ടം കൌമാരക്കാരനെ ക്രൂരമായി മര്‍ദ്ദിച്ചു. ബന്ധുക്കളുടെ പരാതിയില്‍ ഖൈറ പോലീസ് കേസെടുത്തു. ഗോപാല്‍പൂർ സ്വദേശി ഗനൗരി താക്കൂറും മൂന്ന് കൂട്ടാളികളും കൂടി വീട്ടിലെത്തി മകൻ രാംബാലക് കുമാറിനെ ബലമായി തട്ടിക്കൊണ്ടു പോവുകയായിരുന്നെന്ന് ദാബില്‍ നിവാസിയായ ലക്ഷ്മി താക്കൂർ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
read also: എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം മെയ് 8ന്: ഉച്ചയ്ക്ക് ശേഷം മൂന്നിനു മന്ത്രി ശിവൻകുട്ടി പ്രഖ്യാപിക്കും
ഗനൗരി ഠാക്കൂറും മറ്റ് മൂന്ന് പേരും ചേർന്നാണ് പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി ബലമായി വിവാഹം കഴിപ്പിച്ചെന്ന് ഖൈറ പോലീസ് പറയുന്നു. ഇവര്‍ മൂവരും ചേര്‍ന്ന് ആണ്‍കുട്ടിയെ ഗോപാല്‍പൂരിലേക്ക് കൊണ്ട് വരികയും അവിടെ വച്ച് കൊഡ്വാട്ടണ്ട് സ്വദേശിയായ പെണ്‍കുട്ടിയെ കൊണ്ട് നിര്‍ബന്ധിപ്പിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നു.