സംസ്ഥാനത്ത് ചൂട് കൂടുകയാണ്. പലർക്കും സൂര്യതാപം ഏൽക്കുകയും മരണപ്പെടുകയും ചെയ്യുന്ന വാർത്തകൾ പുറത്തു വരുന്നുണ്ട്. ചൂടുകാലത്ത് ആരോഗ്യ പ്രേശ്നങ്ങൾ ഉണ്ടാകാതെയിരിക്കാൻ ദിവസവും നന്നായി വെള്ളം കുടിക്കണമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടികാണിക്കുന്നു.
കുട്ടികളും മുതിർന്നവരും വേനല്‍ക്കാലത്ത് ചൂടു ശമിപ്പിക്കാൻ തണുത്ത വെള്ളമാണ് കൂടുതലും കുടിക്കുക. എന്നാൽ ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
read also: മാധ്യമങ്ങള്‍ക്ക് പുലിവാലായി, മേയറെ ഇകഴ്ത്തിക്കാണിക്കാന്‍ ഊതി വീര്‍പ്പിച്ച ‘ഇര’ പാരയാകുന്നു : കുറിപ്പ്
ചൂടുകൂടുന്നതിന് അനുസരിച്ച് ശരീരത്തിന്റെ താപനിലയും ഉയരുന്നു. തണുത്ത വെള്ളം കുടിക്കുമ്പോള്‍ തല്‍ക്കാലം ഒരു ആശ്വാസം കിട്ടുമെങ്കിലും ദീർഘകാല അടിസ്ഥാനത്തില്‍ ഈ ശീലം ആരോഗ്യത്തെ മോശമായി ബാധിച്ചേക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ചൂട് കാരണം ദഹനം മന്ദഗതിയിലാണ് നടക്കുക. തണുത്ത വെള്ളവും ചില തണുത്ത പാനീയങ്ങളും രക്തക്കുഴലുകളെ സങ്കോചിപ്പിക്കുകയും ദഹന സമയത്ത് പോഷകങ്ങള്‍ ആഗിരണം ചെയ്യുന്ന സ്വാഭാവിക പ്രക്രിയയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. മാത്രമല്ല, വേനല്‍ക്കാലത്ത് തണുത്ത വെള്ളം തൊണ്ടവേദന, മൂക്കിലെ തടസ്സം തുടങ്ങിയ പ്രശ്നങ്ങളും വർധിപ്പിക്കുമെന്നു . ആരോഗ്യ വിദഗ്ധർ ചൂണ്ടികാണിക്കുന്നു.