കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് ബി ജെ പി നേതാവ് ശോഭ സുരേന്ദ്രൻ നൽകിയ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ശോഭ സുരേന്ദ്രൻ നൽകിയ പരാതിയിൽ പുന്നപ്ര പൊലീസാണ് കേസെടുത്ത് നന്ദകുമാറിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.
read also: തൃക്കാരിയൂര്‍ ശിവനാരായണന്‍ ചെരിഞ്ഞു
നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നന്ദകുമാറിനോട് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് ദല്ലാൾ നന്ദകുമാർ അറിയിച്ചു. കേരളത്തിൽ ഇല്ലെന്നാണ് പുന്നപ്ര പൊലീസ് നൽകിയ നോട്ടീസിന് നന്ദകുമാർ നൽകിയ മറുപടി. ഈ മാസം 19 ന് ഹാജരാകാമെന്നും നന്ദകുമാർ അറിയിച്ചിട്ടുണ്ട്.