ഫ്‌ളോറിഡ: വിദേശങ്ങളിൽ വിവാഹത്തിനു മുൻപേ കുഞ്ഞുങ്ങൾ ഉണ്ടാകുന്നത് സാധാരണമാണ്. ഇപ്പോൾ പുറത്തുവരുന്നത് വിവാഹ ദിനത്തിൽ വധു പ്രസവിച്ച വാർത്തയാണ്. ഫ്‌ളോറിഡയിലാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിവാഹത്തിന് മുമ്പേ ബ്രിയാന ലൂക്കസെറെസോ എട്ട് മാസം ഗർഭിണിയായിരുന്നു.
കാമുകനായ ലൂയിസ് സെറെയുമായി വിവാഹ ചടങ്ങ് നടക്കുന്നതിന് തലേദിവസം ശാരീരിക അസ്വസ്ഥതകളുണ്ടായതിനെ തുടർന്ന് യുവതി ആശുപത്രിയിലായി. പ്രസവം നേരത്തെയായിരിക്കുമെന്ന് ഡോക്ടർ അറിയിച്ചതിനു പിന്നാലെ വിവാഹം ആശുപത്രിയിൽ വച്ച് നടത്തുകയായിരുന്നു.
READ ALSO: ചേര്‍ത്തല സ്വദേശിയില്‍ നിന്ന് ഒമ്പതരലക്ഷം രൂപ തട്ടിയെടുത്തു: രശ്മി നായര്‍ അറസ്റ്റില്‍
ആശുപത്രി ഷീറ്റുകള്‍ ഉപയോഗിച്ച് ബ്രൈഡല്‍ ഗൗണ്‍ തയ്യാറാക്കി. വിവാഹ മോതിരങ്ങള്‍ പരസ്പരും കൈമാറി. കേക്ക് മുറിച്ചു. ചടങ്ങ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. അതേസമയം, ആശുപത്രി വിട്ട ശേഷം റിസപ്ഷൻ നടത്തുമെന്ന് വരൻ അറിയിച്ചു.