മുഖത്തും ശരീരത്തിലുമെല്ലാം മറ്റെന്തൊക്കെയോ ഉള്ളതുപോലൊരു ഭാരം തോന്നും: നടി സംയുക്ത


തെന്നിന്ത്യയുടെ പ്രിയ താരമാണ് സംയുക്ത. പവൻ കല്യാണ്‍ നായകനായി എത്തിയ ഭീംല നായക് എന്ന ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിച്ച സംയുക്ത മലയാള സിനിമയ്ക്കും തെലുങ്കു സിനിമാ മേഖലയ്ക്കുമുള്ള പ്രധാന വ്യത്യാസം തുറന്നു പറയുന്നു.

ഭാഷയല്ല പ്രശ്നം. മേക്കപ്പ് കൊണ്ടാണ് തെലുങ്ക് സിനിമയുമായി പൊരുത്തപ്പെടാന്‍ കഴിയാത്തതെന്നു സംയുക്ത പറയുന്നു.

read also: ഹജ്ജ് തീര്‍ഥാടകര്‍ക്കായി പറക്കും ടാക്സികളും ഡ്രോണുകളും ഒരുക്കി സൗദി അറേബ്യ

‘മേക്കപ്പ് കൊണ്ടാണ് തെലുങ്ക് ഇന്‍ഡസ്ട്രിയുമായി പൊരുത്തപ്പെടാന്‍ കഴിയാത്തത്. എനിക്ക് അത് വളരെ ബുദ്ധിമുട്ടായി തോന്നി. മലയാള സിനിമ ചെയ്യുമ്പോള്‍ മേക്കപ്പ് സ്വാഭാവികതയോട് അടുത്തുനില്‍ക്കുന്നതാണ്. കുറച്ചുകൂടി സ്വതന്ത്രമായി വര്‍ക്ക് ചെയ്യാം. എന്നാല്‍ തെലുങ്കില്‍ സ്‌ക്രീനില്‍ നമ്മളെ എങ്ങനെ കാണുന്നു എന്നതിനെ കുറിച്ച്‌ ബോധവാന്‍മാരായിരിക്കണം. അവിടെ മേക്കപ്പിന് പ്രാധാന്യം കൂടുതലാണ്. എന്റെ മുഖത്തും ശരീരത്തിലുമെല്ലാം മറ്റെന്തൊക്കെയോ ഉള്ളതുപോലൊരു ഭാരം തോന്നാറുണ്ട്.’- സംയുക്ത പറഞ്ഞു.