കരമന അഖില്‍ വധകേസ്: പ്രതി അനീഷ് പിടിയില്‍, കാര്‍ ഓടിച്ചിരുന്നത് അനീഷ് ആണെന്ന് പൊലീസ്


തിരുവനന്തപുരം : അഖില്‍ വധ കേസില്‍ പ്രതി അനീഷ് പിടിയില്‍. ബാലരാമപുരത്ത് നിന്നാണ് അനീഷ് പിടിയിലായത്. ഇന്നോവ കാര്‍ ഓടിച്ചിരുന്നത് അനീഷ് ആണെന്ന് പൊലീസ് കണ്ടെത്തി. മറ്റൊരിടത്തേക്ക് ഒളിവില്‍ പോകാന്‍ തയ്യാറെടുക്കുന്നതിനിടെയായിരുന്നു അനീഷിനെ പൊലീസ് പിടികൂടിയത്. മറ്റ് മൂന്ന് പ്രതികള്‍ ഒളിവിലാണ്.

read also: മുല്ലപ്പള്ളി രാമചന്ദ്രനും താനും മത്സരിച്ചപ്പോൾ ഇല്ലാത്ത പ്രശ്നങ്ങളാണ് ഷാഫി മത്സരിച്ചപ്പോൾ സിപിഎം സൃഷ്ടിച്ചത്: മുരളീധരൻ

അഖിലിനെ കമ്പിവടി കൊണ്ട് പലതവണ തലയ്ക്കടിച്ചും ശരീരത്തിലേക്ക് ഭാരമുള്ള കല്ലെടുത്തെറിഞ്ഞുമാണ് കൊലപ്പെടുത്തിയത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോള്‍ നിലത്തിട്ട് ആക്രമിച്ചു. കരമന അനന്തു വധക്കേസ് പ്രതി കിരണ്‍ കൃഷ്ണനും സംഘത്തില്‍ ഉണ്ട്. വിനീത് ,അനീഷ് അപ്പു എന്നിവരാണ് കൊലപാതക സംഘത്തിലെ മറ്റുള്ളവർ.