അസംബന്ധമായ ആരോപണണം : അരവിന്ദ് കെജ്രിവാളിനെതിരെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്


ഡൽഹി: നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയാകും. കാലാവധി പൂർത്തിയാക്കുകയും ചെയ്യുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉന്നയിക്കുന്നത് അസംബന്ധമായ ആരോപണ‌മാണെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു.

നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയാകും. ബിജെപിയിലോ എൻഡിഎയിലോ ഇക്കാര്യത്തില്‍ സംശയമില്ല. തെരഞ്ഞെടുപ്പില്‍ ബിജെപിയും എൻഡിഎയും ഉജ്ജ്വല വിജയം നേടുമെന്നും രാജ്നാഥ് സിംഗ്. 75 വയസായാല്‍ നരേന്ദ്ര മോദി വിരമിക്കുമെന്നും അമിത് ഷാ പ്രധാനമന്ത്രിയാകുമെന്നും കെജ്രിവാള്‍ ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് രാജ് നാഥ്‌ സിംഗിന്റെ പ്രതികരണം.

മോദി പ്രധാനമന്ത്രി സ്ഥാനം ഒഴിയില്ലെന്ന് അമിത് ഷായും വ്യക്തമാക്കിയിരുന്നു. 75 വയസില്‍ ഒഴിയണമെന്ന് പാർട്ടി ഭരണഘടനയില്ലെന്നും ഷാ മറുപടി നല്‍കി.