മൂന്നാംതവണ മോദി പ്രധാനമന്ത്രിയായാലും 75 വയസാകുമ്പോള്‍ വിരമിക്കുമെന്ന് കെജ്രിവാൾ, അങ്ങനെയൊരു നിയമമില്ലെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: മൂന്നാംതവണയും നരേന്ദ്ര മോദി പ്രധാനമന്ത്രിയായാലും 75 വയസാകുമ്പോള്‍ വിരമിക്കുമെന്നു ആം ആദ്മി പാർട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. എന്നാൽ ഈ പ്രസ്താവനക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് കേന്ദ്ര മന്ത്രി അമിത് ഷാ.
75 വയസാകുമ്പോള്‍ മോദി പ്രധാനമന്ത്രി പദവി ഒഴിയില്ലെന്നും മൂന്നാം തവണയും കാലാവധി പൂർത്തിയാക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.
read also: കേരളത്തില്‍15 വരെ മഴക്ക് സാധ്യത: അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
‘മോദിക്ക് 75 വയസ് തികയുന്നതില്‍ സന്തോഷിക്കേണ്ട കാര്യമില്ലെന്ന് അരവിന്ദ് കെജ്രിവാളിനോടും ഇൻഡ്യ സഖ്യത്തോടും പറയുന്നു. മോദിക്ക് പ്രധാനമന്ത്രിയാകാൻ കഴിയില്ലെന്ന് ബി.ജെ.പിയുടെ ഭരണഘടനയില്‍ എഴുതിയിട്ടില്ല. അദ്ദേഹം വീണ്ടും പ്രധാനമന്ത്രിയാവുകയും കാലാവധി പൂർത്തിയാക്കുകയും ചെയ്യും’- അമിത് ഷാ പറഞ്ഞു.