ആര്‍എംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേര്‍ക്ക് ആക്രമണം: സ്‌കൂട്ടറിലെത്തിയ സംഘം സ്‌ഫോടക വസ്തു എറിഞ്ഞു


കോഴിക്കോട്: കെ കെ ശൈലജ ടീച്ചറിനും നടി മഞ്ജു വാര്യർക്കുമെതിരെ ലൈംഗിക അധിക്ഷേപ പരാമർശം ഉന്നയിച്ച ആര്‍എംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേര്‍ക്ക് ആക്രമണം. സ്‌കൂട്ടറിലെത്തിയ സംഘം വീടിന് നേര്‍ക്ക് സ്‌ഫോടക വസ്തു എറിഞ്ഞു. ഞായറാഴ്ച രാത്രി 8.15നാണ് സംഭവം.

വൈകിട്ട് മുതല്‍ ഒരു സംഘം വീടിന്റെ സമീപ പ്രദേശത്ത് റോന്തു ചുറ്റുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്ന് ഹരിഹരന്‍ വ്യക്തമാക്കി. വീടിന്റെ ചുറ്റുമതിലില്‍ തട്ടിപൊട്ടിയതിനാല്‍ വന്‍ അപകടം ഒഴിവായി. ഇവയുടെ അവശിഷ്ടങ്ങള്‍ ഇതേ സംഘം എത്തി വാരിക്കൊണ്ട് പോയതായും ഹരിഹരന്‍ ആരോപിച്ചു.

read also: മുടി കൊഴിച്ചിൽ നേരിടുകയാണോ? റോസ്‌മേരി ഇട്ട് തിളപ്പിച്ച വെള്ളം മാത്രം മതി, ഉടനടി പരിഹാരം

സ്ത്രീവിരുദ്ധ പരാമർശത്തില്‍ ഹരിഹരനെതിരെ കേസ് എടുക്കണം എന്നാവശ്യപ്പെട്ട് ഡിജിപിക്ക് ഡിവൈഎഫ്‌ഐ പരാതി നല്‍കിയിരുന്നു.