ആശുപത്രികളിലും വിമാനത്താവളത്തിലും ബോംബ് ഭീഷണി: സുരക്ഷ വര്‍ധിപ്പിച്ച് പൊലീസ്


ന്യൂഡല്‍ഹി: ഡല്‍ഹിയിലെ രണ്ട് ആശുപത്രികളിലും വിമാനത്താവളത്തിലും ബോബ് ഭീഷണി. ഡല്‍ഹി ബുരാഡി സര്‍ക്കാര്‍ ആശുപത്രിയിലും സഞ്ജയ് ഗാന്ധി ആശുപത്രിയിലുമാണ് ഭീഷണി ഇ മെയില്‍ വഴി ഭീഷണി സന്ദേശം എത്തിയിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് ആശുപത്രികളില്‍ സുരക്ഷ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചു. ആശുപത്രികളില്‍ പരിശോധന നടത്തുകയാണ്.

ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലും പരിശോധന നടന്നു. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ സ്‌കൂളുകളില്‍ ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു. പിന്നീട് നടത്തിയ പരിശോധനയില്‍ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.