ബംഗലൂരു: ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ചതിന് ടെലിവിഷന്‍ താരത്തിന് പിഴ. സീതാരാമ എന്ന ടെലിവിഷന്‍ പരമ്പരയിലെ ഒരു സീനില്‍ നടി ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്ന രംഗത്തിനെതിരെ ജയപ്രകാശ് യെക്കൂര്‍ എന്ന പ്രേക്ഷകന്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് നടപടി.
നടിക്ക് 500 രൂപയാണ് പിഴയിട്ടത്. ഇരുചക്രവാഹന്തതിന്റെ ഉടമയ്ക്കും മംഗളൂരു രാജാജി നഗര്‍ ട്രാഫിക് പൊലീസ് പിഴ ചുമത്തിയിട്ടുണ്ട്.
read also: 150പവനും കാറും ആവശ്യപ്പെട്ടു,മൊബൈല്‍ ചാര്‍ജറിന്റെ കേബിള്‍ വെച്ച് കഴുത്തില്‍ മുറുക്കി കൊല്ലാന്‍ ശ്രമിച്ചു: നവവധു
സ്‌കൂട്ടര്‍ ഓടിച്ചിരുന്ന സ്ത്രീ ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും പിന്നിലിരുന്ന നടിക്ക് ഹെല്‍മറ്റ് ഉണ്ടായിരുന്നില്ല. ടെലിവിഷന്‍ സീരിയലിലെ രംഗത്തിലേത് ട്രാഫിക് നിയമലംഘനമാണെന്നും, തെറ്റായ സന്ദേശമാണ് ഇതു പൊതുജനങ്ങള്‍ക്ക് നല്‍കുന്നത് എന്നതിനാല്‍ നടപടി വേണമെന്നുമായിരുന്നു ജയപ്രകാശിന്റെ പരാതി.
തുടർന്ന്, സീരിയലില്‍ ഇനിയുള്ള രംഗങ്ങളില്‍ ഇത്തരം നിയമലംഘനങ്ങള്‍ ഉണ്ടാകില്ലെന്ന് ശ്രദ്ധിക്കുമെന്ന ഉറപ്പും സംവിധായകനില്‍ നിന്നും പൊലീസ് എഴുതി വാങ്ങി.