ക്ലാസ് മുറിയിലെ ടൈല്‍ പൊട്ടിത്തെറിച്ചു: സംഭവം അധ്യാപകര്‍ക്കുള്ള ക്ലാസിനിടെ



കൊയിലാണ്ടി: ക്ലാസ് മുറിയിലെ ടൈലുകള്‍ പൊട്ടിത്തെറിച്ചു. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. അധ്യാപകർക്കുള്ള ക്ലാസ് നടക്കുന്നതിനിടയിലാണ് സംഭവം.

read also: സിഗ്നല്‍ തകരാര്‍: കണ്ണൂര്‍ – എറണാകുളം ഇൻ്റര്‍സിറ്റി എക്സ്പ്രസ്സ് ഒന്നര മണിക്കൂര്‍ പിടിച്ചിട്ടു

ഹ്യൂമാനിറ്റീസ് ക്ലാസ് മുറിയിലെ ടൈലുകളാണ് പൊട്ടിത്തെറിച്ചത്. ടൈലുകള്‍ പൊട്ടിത്തെറിച്ചതോടെ അധ്യാപകർ ക്ലാസില്‍നിന്നും പുറത്തേക്ക് ഓടി. രണ്ടടി നീളവും രണ്ടടി വീതിയുമുള്ള ടൈലുകളാണ് പൊട്ടിയത്. പത്തോളം ടൈലുകള്‍ പൊട്ടിയിട്ടുണ്ട്. കടുത്ത ചൂട് കൊണ്ട് വികസിച്ചതാണ് ടൈലുകള്‍ പൊട്ടാൻ കാരണമെന്നാണ് നിഗമനം.