തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ഓടെ എത്തുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. സാധാരണ ജൂണ്‍ 1നാണ് കാലവര്‍ഷം തുടങ്ങുക. ഇത്തവണ കാലവര്‍ഷം കേരളത്തില്‍ ഒരു ദിവസം നേരത്തെ എത്തിച്ചേരാന്‍ സാധ്യതയെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. കഴിഞ്ഞ വര്‍ഷം 8 ദിവസം വൈകിയാണ് കാലവര്‍ഷം കേരളത്തില്‍ എത്തിയത്.
read also: 16 കാരിയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊന്ന് കിണറ്റില്‍ തള്ളി: അമ്മയ്ക്കും കാമുകനും ജീവപര്യന്തം
ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസങ്ങളില്‍ സംസ്ഥാനത്ത് വ്യാപകമായ മഴ തുടരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.