തിരുവനന്തപുരം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയ കുപ്രസിദ്ധ ഗുണ്ട കാട്ടിലെ കണ്ണനെന്ന വിമല്‍ മിത്ര ഗുണ്ടാ നിയമ പ്രകാരം കരുതല്‍ തടങ്കലിൽ. വെങ്ങാനൂർ മുട്ടയ്‌ക്കാട് വെള്ളാർ അരിവാള്‍ കോളനി സ്വദേശിയാണ്.
നാട്ടുകാർക്ക് നിരന്തര ശല്യമാണ് ഇയാള്‍. നിരവധി കേസുകളില്‍ പ്രതിയായ ഇയാൾ പ്രദേശവാസികളുടെ സമാധാന ജീവിതത്തിന് പ്രതി തടസമാണെന്ന് ചൂണ്ടിക്കാട്ടി കോവളം എസ്.എച്ച്‌ഒ സജീവ് ചെറിയാൻ കളക്ടർക്കും ഫോർട്ട് അസി. കമ്മിഷണർക്കും നല്‍കി റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
read also: പശുവിനെ മേയ്ക്കുന്നതിനിടെ ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്
അടിപിടി, പിടിച്ചുപറി, കാെലപാതകശ്രമം, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തുടങ്ങി 20 ഓളം കേസുകൾ ഇയാളുടെ പേരിലുണ്ട്.