വെള്ളത്തില്‍ തല കുത്തിക്കിടക്കുന്ന നിലയിൽ മൃതദേഹം: തിരുവനന്തപുരത്ത് വെള്ളക്കെട്ടില്‍ വീണ് 82 കാരന്‍ മരിച്ചു


തിരുവനന്തപുരം: ചാക്കയില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. ചാക്ക സ്വദേശി വിക്രമന്‍ ആണ് മരിച്ചത്. എണ്പത്തിരണ്ടു വയസായിരുന്നു. രാവിലെ വീടിന് മുന്നിലെ വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

read also: ഗ്യാസ് അടുപ്പ് കത്തിക്കരുത്, ഇൻവര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കരുത്: മംഗലപുരത്ത് ടാങ്കര്‍ ലോറി അപകടം, മുന്നറിയിപ്പ്

ഒറ്റയ്ക്കാണ് വിക്രമന്‍ താമസിച്ചിരുന്നത്. വീടിന്റെ വാതിലിന് പുറത്തേക്ക് വെള്ളത്തില്‍ തല കുത്തിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.