യഥാര്‍ത്ഥ സിസിടിവി ദൃശ്യങ്ങള്‍ അപ്രത്യക്ഷം, ഇപ്പോള്‍ പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത ദൃശ്യങ്ങള്‍: സ്വാതി മാലിവാള്‍


ന്യൂഡല്‍ഹി:അരവിന്ദ് കെജ്രിവാളിന്റെ പിഎ മര്‍ദ്ദിച്ച സംഭവത്തില്‍ ഗുരുതര ആരേപണവുമായി രാജ്യസഭാ എംപി സ്വാതി മാലിവാള്‍. എഎപി പുറത്തുവിട്ട സിസിടിവി ദൃശ്യത്തില്‍ കൃത്രിമത്വം കാണിച്ചുവെന്നും തന്നെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ നശിപ്പിച്ചുവെന്നും സ്വാതി മാലിവാള്‍ പറഞ്ഞു.

സംഭവ സമയത്ത് ബൈഭവ് കുമാര്‍ തന്നെ മര്‍ദ്ദിച്ച വിവരം സെക്യൂരിറ്റി ജീവനക്കാരെ അറിയിച്ചിരുന്നു. എന്നാല്‍ അവര്‍ പ്രതികരിച്ചിരുന്നില്ല. എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണ് അവര്‍ പുറത്തുവിട്ടതെന്നും സ്വാതി മാലിവാള്‍ വിമര്‍ശിച്ചു. 50 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ മാത്രമാണ് പ്രചരിപ്പിക്കുന്നത്. ബാക്കി മുഴുവന്‍ അവര്‍ നശിപ്പിച്ചുവെന്നും ഗൂഢാലോചന നടന്നിട്ടുണ്ടെന്നും മാലിവാള്‍ എക്‌സില്‍ കുറിച്ചു.