കാസർഗോഡ് ഉറങ്ങിക്കിടന്ന പത്ത് വയസ്സുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസ്: പ്രതിയുടെ ചിത്രം പുറത്തുവിട്ട് പൊലീസ്


കാസര്‍ഗോഡ്: ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒന്‍പതുവയസ്സുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയുടെ ചിത്രം പൊലീസ് പുറത്തുവിട്ടു. കുടക് മടിച്ചേരി സ്വദേശിയായ പി എ സലീമിന്റെ ചിത്രമാണ് പൊലീസ് പുറത്തുവിട്ടത്. കര്‍ണ്ണാടക-കേരള അതിര്‍ത്തി പ്രദേശങ്ങളില്‍ പൊലീസിന്റെ ശക്തമായ തിരച്ചില്‍ തുടരുകയാണ്.

പെണ്‍കുട്ടിയുടെ വീടിനടുത്ത് വര്‍ഷങ്ങളായി താമസിക്കുന്ന ഇയാള്‍ സ്ഥിരം കുറ്റവാളിയാണെന്ന് പൊലീസ് പറയുന്നു. സംഭവം നടന്ന് കഴിഞ്ഞ പതിനഞ്ചാം തീയതി മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു.

രണ്ട് വര്‍ഷം മുന്‍പ് മേല്‍പ്പറമ്പ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു പോക്‌സോ കേസിലും ഇയാള്‍ പ്രതിയാണ്. കുടകിലും ഇയാളുടെ പേരില്‍ കേസുകള്‍ ഉണ്ട്.

സംഭവം നടന്ന് അഞ്ചാം ദിവസം പിന്നിടുമ്പോഴാണ് പ്രതിയിലേക്ക് പൊലീസിന് എത്താന്‍ കഴിഞ്ഞത്. ഇയാള്‍ക്കെതിരെ ബന്ധു നല്‍കിയ വിവരങ്ങളും കേസന്വേഷണത്തില്‍ നിര്‍ണായകമായി.