അഖിലേഷും ഭാര്യയും പങ്കെടുത്ത റാലിയില്‍ സംഘര്‍ഷം, പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി: ലാത്തിച്ചാര്‍ജ്


ലഖ്നൗ: ഉത്തർപ്രദേശില്‍ സമാജ് വാദി പാർട്ടി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലിയില്‍ സംഘർഷം. എസ്പി പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. അസംഗഡിലെ റാലിയ്ക്കിടയിലാണ് സംഭവം.

ചൊവ്വാഴ്ച ഉച്ചയോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. അഖിലേഷിന്റെ ഭാര്യ ഡിംപിള്‍ യാദവ് വേദിയില്‍ സംസാരിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു സംഘർഷം. ഉച്ചഭാഷിണികള്‍ സ്ഥാപിച്ച സ്റ്റാൻഡും ബാരിക്കേഡുകളും കസേരകളും പ്രവർത്തകർ തകർത്തു. സംഘർഷത്തിലേർപ്പെട്ട പ്രവർത്തകരോട് ശാന്തരാകാൻ അഖിലേഷ് യാദവ് ആവർത്തിച്ച്‌ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പോലീസ് ലാത്തിവീശി.

read also: അങ്കണവാടിയിൽ ബാർ സെറ്റിട്ട് ‘രംഗണ്ണൻ’ റീൽ ഷൂട്ട്: ഡിഎംകെ നേതാവിന്റെ മകനെതിരെ കേസ്

സംഘർഷത്തെ തുടർന്ന് അഖിലേഷും ഡിംപിളും വേദിയില്‍നിന്ന് പോയി. പ്രവർത്തകരെ പിരിച്ചുവിടാൻ കൂടുതല്‍ പോലീസെത്തി. നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്നും സംഘർഷത്തില്‍ നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.