31
August, 2025

A News 365Times Venture

31
Sunday
August, 2025

A News 365Times Venture

പച്ചനെല്ലിക്കയും ഒരു കഷ്ണം പച്ച മഞ്ഞളും ഇത്തരത്തിൽ, പ്രമേഹവും കൊളസ്ട്രോളും പമ്പകടക്കും

Date:


ശരീരത്തിന് പ്രതിരോധ ശേഷി നല്‍കാന്‍ സാധിയ്ക്കുന്ന ഒന്നാണ് പച്ചനെല്ലിക്കാനീരും പച്ചമഞ്ഞളും. ഇത് വൈറല്‍, ബാക്ടീരിയല്‍ , ഫംഗല്‍ അണുബാധകളില്‍ നിന്നും ശരീരത്തെ സംരക്ഷിയ്ക്കുന്നു. കോള്‍ഡ്, ചുമ തുടങ്ങിയ രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്നു. ഇതു ദിവസവും കുടിയ്ക്കുന്നത് നമ്മുടെ പ്രതിരോധ വ്യവസ്ഥയെ ഏറെ ശക്തിയുള്ളതാക്കുന്ന ഒന്നാണ്. പച്ചനെല്ലിക്കയും ഒരു കഷ്ണം പച്ച മഞ്ഞളും ചേര്‍ന്നാല്‍ നല്ലൊന്നാന്തരം പ്രമേഹ മരുന്നായി. ഒന്നോ രണ്ടോ പച്ച നെല്ലിക്കയുടെ നീരും പച്ച മഞ്ഞളിന്റെ നീരും എടുക്കുക.

ഇത് മിക്‌സ് ചെയ്ത് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കാം. ഇതിനു ശേഷം അര മണിക്കൂറെങ്കിലും കഴിഞ്ഞ ശേഷം മാത്രമേ ഭക്ഷണം കഴിയ്ക്കാവു. ഇത് അടുപ്പിച്ച് ഒരു മാസം ചെയ്താല്‍ തന്നെ പ്രമേഹത്തിന് നല്ലൊരു പരിഹാരമാണ്. ഏതു കൂടിയ പ്രമേഹവും ഒതുക്കുവാന്‍ പച്ചനെല്ലിക്കാനീരിലെ പച്ചമഞ്ഞള്‍ പ്രയോഗത്തിനു സാധിയ്ക്കും. ഇനി പച്ച മഞ്ഞള്‍ കിട്ടാന്‍ ബുദ്ധിമുട്ടെങ്കിൽ മഞ്ഞള്‍പ്പൊടിയും ഉപയോഗിയ്ക്കാം. ഇതില്‍ മഞ്ഞള്‍പ്പൊടി ഒരു നുള്ളിട്ട് ഇതേ രീതിയില്‍ കുടിയ്ക്കാം. കൊളസ്‌ട്രോളിനുളള നല്ലൊരു പരിഹാരം കൂടിയാണ് ഈ പച്ചനെല്ലിക്കാ നീര്-മഞ്ഞള്‍ പ്രയോഗം. ഇത് ചീത്ത കൊളസ്‌ട്രോളിനെ ശരീരത്തില്‍ നിന്നും പുറന്തള്ളുന്നു.

ഹൃദയാരോഗ്യത്തിനും ഏറെ ഉത്തമമാണ് ഈ പ്രത്യേക മിശ്രിതം. ഹൃദയത്തിലേയ്ക്കുള്ള ധമനികളിലെ കൊളസ്‌ട്രോളും കൊഴുപ്പുമെല്ലാം ഇതു പുറന്തള്ളുന്നു. ഇതു വഴി ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം സുഗമമായി നടക്കുകയും ചെയ്യുന്നു. മഞ്ഞള്‍ ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളുവാന്‍ ഏറെ നല്ലതാണ്. ഇതു നല്ലൊരു വിഷ നാശിനിയാണ്. ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളുന്നതു കാരണം ക്യാന്‍സര്‍ പോലുള്ള പല രോഗങ്ങളും ചെറുത്തു നിര്‍ത്താന്‍ ഈ പ്രത്യേക മിശ്രിതം കഴിയ്ക്കുന്നത് ഏറെ നല്ലതാണ്.

ഈ പ്രത്യേക മിശ്രിതം അടുപ്പിച്ച് 1 മാസം കഴിച്ചാല്‍ തന്നെ കാര്യമായ മാറ്റങ്ങളുണ്ടാകും. ചര്‍മത്തിനും ഇത് ഏറെ നല്ലതാണ്. ചര്‍മത്തിലുണ്ടാകുന്ന മുഖക്കുരു പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നും ഇതു സംരക്ഷണം നല്‍കുന്നു. മുഖത്തിന് തിളക്കവും ചെറുപ്പവുമെല്ലാം നല്‍കാനും ഈ പ്രത്യേക മിശ്രിതം സഹായിക്കുന്നു. ഇത് ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യത്തിനും ഏറെ ഗുണകരമാണെന്നു ചുരുക്കം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related