ഹൈദരാബാദ്: അമിത വേഗത്തിലെത്തിയ കാറിടിച്ച് ഇന്ത്യന്‍ വംശജ മരിച്ചു. അമേരിക്കയിലെ ഫ്ളോറിഡയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ തെലങ്കാന സ്വദേശിയായ 25കാരിയായ സൗമ്യ അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച രാത്രിയായിരുന്നു അപകടം. സൗമ്യ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
read also: കോട്ടയത്ത് പത്തുവയസുകാരിയെ പീഡീപ്പിച്ച അധ്യാപകന് 110 വര്‍ഷം കഠിനതടവ്
തെലങ്കാനയിലെ യാദാദ്രി ഭോംഗിര്‍ ജില്ലയിലെ യാദഗരിപള്ളി സ്വദേശിനിയായ സൗമ്യ ഉപരിപഠനത്തിനാണ് യുഎസിലേക്ക് പോയത്. ഫ്ളോറിഡ അറ്റ്ലാന്റിക് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ സൗമ്യ ജോലി കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു.