30
August, 2025

A News 365Times Venture

30
Saturday
August, 2025

A News 365Times Venture

‘കൂടെ ഭാര്യയോ കാമുകിയോ?’ യാത്രക്കാരോട് അനാവശ്യചോദ്യം വേണ്ട: മന്ത്രി ഗണേഷ് കുമാർ

Date:


തിരുവനന്തപുരം: ബസില്‍ കയറുന്നവരോട് അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കേണ്ടതില്ലെന്നും ജീവനക്കാർ മര്യാദയുള്ള ഭാഷ ഉപയോഗിക്കണമെന്നും ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. ബസില്‍ കയറുന്ന യാത്രക്കാരാണ് യജമാനനെന്നും കെ.എസ്.ആർ.ടി.സിയിലേയും സ്വിഫ്റ്റിലേയും കണ്ടക്ർമാർക്ക് നല്‍കിയ ലഘുസന്ദേശത്തില്‍ മന്ത്രി പറഞ്ഞു.

read also: മഞ്ഞപ്പിത്തം ബാധിച്ച്‌ ആരോഗ്യപ്രവര്‍ത്തക മരിച്ചു

‘ബസില്‍ കയറുന്ന സഹോദരി സഹോദരന്മാരോട് വളരെ സ്നേഹത്തോടെ പെരുമാറണം. ഹൃദയംകൊണ്ട് സ്നേഹിക്കണമെന്നല്ല, മര്യാദയുള്ള ഭാഷ ഉപയോഗിച്ചാല്‍ മതി. അവര് നമ്മുടെ ബന്ധുക്കളാണ്, അമ്മയാണ്, സഹോദരിയാണ്, സുഹൃത്തുക്കളാണ്, മക്കളാണ് എന്ന നിലയില്‍ കരുതണം. അത്തരത്തില്‍ ഒരു പെരുമാറ്റം കണ്ടക്ടറുടെ ഭാഗത്തുനിന്ന് ഉണ്ടാകണം.

ബസില്‍ കയറിവരുന്ന യാത്രക്കാരോട് അനാവശ്യമായ ചോദ്യങ്ങള്‍ ചോദിക്കേണ്ട ആവശ്യമില്ല. കൂടെവരുന്നത് സഹോദരിയാണോ, ഭാര്യയാണോ, കാമുകിയാണോ എന്ന് ചോദിക്കുന്ന കണ്ടക്ടറുടെ നടപടികള്‍ തെറ്റാണ്. ഒരു സ്ത്രീക്കും പുരുഷനും ഒരുമിച്ച്‌ യാത്രചെയ്യാം. ഇന്ത്യൻ നിയമത്തില്‍ അനുവദിക്കുന്നതാണ്. പുരോഗമന സംസ്കാരത്തിന്റെ ആള്‍ക്കാരാണ് മലയാളികള്‍. യാത്രക്കാരുടെ റിലേഷൻ അറിയേണ്ട ആവശ്യം നമുക്കില്ല. യാത്രക്കാർ വണ്ടിയില്‍ വരണമെന്നേ ഉള്ളൂ. അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കരുത്,’ മന്ത്രി ഫേസ് ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.

‘മദ്യപിച്ച്‌ കെ.എസ്.ആർ.ടി.സി. ജീവനക്കാർ ജോലിക്ക് വരരുത്. മദ്യപിക്കുന്നത് കുറ്റമാണെന്നല്ല. മദ്യപിച്ചു കഴിഞ്ഞാല്‍ അതിന്റെ ഗന്ധം ബസില്‍ യാത്രചെയ്യുന്ന മറ്റുള്ളവർക്ക് ഇഷ്ടപ്പെടില്ല. തലേദിവസം കഴിച്ച, അല്ലെങ്കില്‍ അന്ന് കഴിച്ച മദ്യത്തിന്റെ ദുർഗന്ധം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സഹിക്കാൻപറ്റുന്നതല്ല. അതുകൊണ്ട് ഇത്തരത്തിലുള്ള കാര്യംചെയ്ത് നമ്മുടെ വിലകളയരുത്’- ഗണേഷ് കുമാർ പറഞ്ഞു.

രാത്രി എട്ടുമണി കഴിഞ്ഞാല്‍ സ്ത്രീകള്‍ എവിടെ നിർത്താൻ ആവശ്യപ്പെട്ടാലും നിർത്തണമെന്നും അതിന്റെ പേരില്‍ യാതൊരു നടപടിയും ഉണ്ടാകില്ലെന്നും ഗണേഷ് കുമാർ ജീവനക്കാർക്ക് ഉറപ്പുനല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related