തിരുവനന്തപുരം മെഡി.കോളേജിലെ പ്ലാസ്റ്റിക് സർജറി തിയേറ്ററിന്റെ സീലിങ് ചോർച്ചയിൽ അടർന്നുവീണു: ശസ്ത്രക്രിയകൾ മാറ്റിവെച്ചു
തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറി തിയേറ്ററിന്റെ സീലിങ് അടർന്നുവീണു. മഴയത്ത് സീലിങ്ങിൽ ചോർച്ച തുടങ്ങിയതിനെത്തുടർന്ന് ഇത് തകർച്ചയിലായിരുന്നു. രണ്ടുദിവസം മുൻപാണ് സംഭവം നടന്നത്. അധികൃതർ മറച്ചുവെച്ചിരിക്കുകയായിരുന്നുവെന്നാണ് പരാതി.
പഴയ അത്യാഹിത വിഭാഗത്തിന്റെ ഭാഗത്തുള്ള സർജറി തിയേറ്ററിന്റെ സീലിങ് ആണ് പൊളിഞ്ഞത്. തിയേറ്ററുകൾ എല്ലാ വർഷവും അറ്റകുറ്റപ്പണിക്കായി അടച്ചിടാറുണ്ട്. ഇവയിലൊന്നിലാണ് സംഭവം.സീലിങ് അടർന്ന സമയത്ത് ഇവിടെ ശസ്ത്രക്രിയകൾ ഒന്നുമില്ലാതിരുന്നതിനാൽ വലിയ അത്യാഹിതം ഒഴിവായി. ഇവിടെ നടത്താനിരുന്ന ശസ്ത്രക്രിയകൾ മാറ്റി.
ഒരു തിയേറ്റർ അടച്ചതോടെ ഇനി രോഗികൾക്ക് ദുരിതമേറും. കൂടുതൽ ശസ്ത്രക്രിയകൾ നടക്കുന്ന ഓപ്പറേഷൻ തിയേറ്റർ ‘ബി’യിലേക്കാണ് ഇപ്പോൾ നിലവിൽ എല്ലാം മാറ്റിയത്.