30
August, 2025

A News 365Times Venture

30
Saturday
August, 2025

A News 365Times Venture

മൂന്നുവര്‍ഷത്തോളം പതിനാലുകാരിയെ പീഡിപ്പിച്ചു: പിതാവിന് ഇരട്ട ജീവപര്യന്തവും 38 വര്‍ഷം കഠിനതടവും

Date:


മലപ്പുറം: പതിനാലുകാരിയായ മകളെ പീഡിപ്പിച്ച സംഭവത്തിൽ പിതാവിന് ഇരട്ട ജീവപര്യന്തവും 38 വർഷം കഠിനതടവും 2.75 ലക്ഷം പിഴയും. കഴിഞ്ഞ മൂന്ന് വർഷത്തോളമായി പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ 42കാരനായ പിതാവിനാണ് പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി(ഒന്ന്) ജഡ്ജി എസ് സൂരജ് ശിക്ഷ വിധിച്ചത്.

read also: അതി തീവ്രമഴ തുടരുന്നു: പ്രവേശനോത്സവം മാറ്റിവച്ചു

പ്രതിക്ക് പിഴയടക്കായൻ സാധിച്ചില്ലെങ്കില്‍ രണ്ടുവർഷവും ഒമ്പത് മാസവും കൂടി അധിക തടവ് അനുഭവിക്കണം. ജീവപര്യന്തം തടവിന് മുൻപേ പ്രതി മറ്റ് തടവുശിക്ഷകള്‍ അനുഭവിക്കണം. ജീവപര്യന്തം തടവ് എന്നാല്‍ പ്രതിയുടെ ജീവിതാവസാനം വരെയെന്നാണ്. പ്രതി പിഴ അടച്ചാല്‍ ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കണം. കൂടാതെ ഇരയ്ക്കുള്ള നഷ്ടപരിഹാര പദ്ധതി പ്രകാരം മതിയായ നഷ്ടപരിഹാരം അനുവദിക്കുന്നതിന് ജില്ലാ ലീഗല്‍ സർവീസ് അതോറിറ്റിയോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related