3
September, 2025

A News 365Times Venture

3
Wednesday
September, 2025

A News 365Times Venture

പ്രായപൂർത്തിയാവാത്ത കുട്ടിയെ പരിചയപ്പെട്ടത് ഇൻസ്റ്റാഗ്രാം വഴി: പിന്നാലെ തട്ടിക്കൊണ്ടുപോയി പീഡനം- യുവാക്കൾ പിടിയിൽ

Date:


കൽപ്പറ്റ: പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാക്കൾ അറസ്റ്റിൽ. കോട്ടയം സ്വദേശികളായ പനച്ചിക്കാട് മലവേടൻ കോളനി രോഹിത് മോൻ (21), കഞ്ഞിക്കുഴി മുട്ടമ്പലം എബി വില്ലയിൽ ശക്തിവേൽ (20) എന്നിവരാണ് അറസ്റ്റിലായത്.

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെയാണ് ഇവർ പീഡനത്തിന് ഇരയാക്കിയത്. ബത്തേരി പൊലീസാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.ഈ മാസം 18 നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.

പ്രായപൂർത്തിയാവാത്ത കുട്ടിയെ ഇൻസ്റ്റാഗ്രാം വഴി രോഹിത് മോൻ പരിചയപ്പെടുകയും പിന്നീട് കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗീകാതിക്രമം നടത്തുകയുമായിരുന്നു. ഇതിന് ഒത്താശ ചെയ്തതിനാണ് ശക്തിവേലിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related